നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

നീരജ് : വിഷ്ണു ഞാൻ തിരിച്ച് പോണു..! ഇവൻ ഇവിടെ ഉണ്ടാവും..!

 

 

അമൽ : ഞാനും വരാടാ..!

 

 

നീരജ് : വേണ്ടടാ…നി ഇവിടെ നിക്ക്..! ഞാൻ പോയി നോക്കട്ടെ..!

 

 

അമൽ : ഡാ..ഞാനും കൂടി വര..! വിഷ്ണു നി എന്തേലും ഉണ്ടേൽ വിളിക്ക്..!

 

 

വിഷ്ണു : ഏയ്…ഇവിടെ എല്ലാം ഓക്കേ ആണ്..! ഞാനും കൂടി വരണാ

 

 

നീരജ് : വേണ്ടടാ ഞാൻ നോക്കിക്കോളം..!

 

 

ഒടുവിൽ വിഷ്ണുവിൻ്റെ നിർബന്ധപ്രകാരം ഞാനും അമലും തിരികെ നാട്ടിലേക്ക് യാത്ര തിരിച്ചു..! അമലായിരുന്നു കാർ ഓടിച്ചിരുന്നത്..! അത്യാവശ്യം നല്ല വേഗതയിൽ ആയിരുന്നു അവൻ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നത്..!

 

 

അമൽ : അളിയാ …ശെരിക്കും വേറെ പ്രശ്‌നം ഒന്നുമില്ലല്ലോ..!

 

 

അമൽ ഡ്രൈവിംഗിൻ്റെ ഇടയിൽ എന്നോടായി ചോദിച്ചു..!

 

 

നീരജ് : ഏയ്…വേറെ ഒന്നുമില്ലടാ..! 🙂😊

 

 

അമൽ : നി ശെരിക്കും ഓക്കേ അല്ലെ..! നിൻ്റെ മുഖം കണ്ടിട്ട് ഓക്കേ ആയിട്ട് എനിക്ക് തോന്നണില്ല..!

 

 

നീരജ് : ഇല്ലടാ ഞാൻ ഓക്കേ ആണ്..!

 

 

അമൽ : അശോകൻ പോയത് നീതുൻ്റെ വീട്ടിക്കാണോ..🤥

 

 

നീരജ് : ഉം..!🙃

 

 

ഇടയ്ക്ക് ആൻ്റപ്പനെ വിളിച്ച് കാര്യങ്ങളുടെ ഗതി വിവരങ്ങൾ ചോദിച്ചറിഞ്ഞു..! പിന്നീട് അവനെ വിളിച്ചിട്ട് കിട്ടിയില്ല..! ചിലപ്പോ ഫോൺ ഓഫായി കാണും..! എൻ്റെ ആകെ ഉള്ളൊരു ആശ്വാസം ആൻ്റപ്പൻ അവിടെ ഉള്ളതായിരുന്നു..!

 

.

.

.

.

കവല എത്തിയപ്പോൾ ഏറെ കുറെ സമയം പതിനൊന്ന് മണി കഴിഞ്ഞ് കാണും..! ആൻ്റപ്പനെ വിളിച്ചിട്ട് കിട്ടിയില്ല..അതോണ്ട് രവി ഏട്ടനെ വിളിച്ച് ചോദിച്ചു..!പുള്ളിയാണെ അവിടെയും ഇവിടെയും തൊടാത്ത രീതിയിൽ സംസാരിച്ചു..! ഒടുവിൽ പാർട്ടി ഓഫീസിൻ്റെ അടുത്തേക്ക് വരാൻ പറഞ്ഞു..! ഞാൻ പറഞ്ഞതനുസരിച്ച് അമൽ വണ്ടി പാർട്ടി ഓഫീസിൻ്റെ അടുത്ത് കൊണ്ടോയി നിറുത്തി..! ഞാനും അമലും വണ്ടിയിൽ നിന്നും ഇറങ്ങി..! എന്നെ കണ്ടതും രവിയേട്ടൻ എൻ്റെ അടുത്തേക്ക് വന്നു..! ബനിയനിലും മുണ്ടിലും അവിടെ

Leave a Reply

Your email address will not be published. Required fields are marked *