നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

രവി : എന്തോ… രാധ അറിഞ്ഞിട്ടില്ല…!😤

 

 

അശോകൻ : അറിഞ്ഞോളും…!

 

 

രവി : നിൻ്റെ വീട്ടിൽ എങ്ങനെയാ..അറിഞ്ഞ🙄

 

 

” ഇത് വരെ ഇല്ല…” നീരജ് ചുമല് കൂച്ചി കൊണ്ട് പറഞ്ഞു..!

 

 

അശോകൻ : കേസ് ആവുന്ന പറയണേ…!

 

 

നീരജ് : ആര്…?

 

 

അശോകൻ : അല്ല …ആവേണ്ടതാണ്…! അവസാനം പിടിച്ച് മാറ്റിയപ്പൊ മോൻ കുതറി കൊണ്ട് ആരെയോ തല്ലിയില്ലേ…?

 

 

നീരജ് : തല്ലിയോ…🤨

 

 

അശോകൻ : ദേ…എന്നെ കൊണ്ട് പറയിപ്പിക്കണ്ട..നി ..! ഇന്നലെ തല്ലിയതെ എൻഎസ്എസ് കൺവീനർ കൃഷ്ണേട്ടനെയാണ്..!

 

 

നീരജ് : വൗ…അല്ലേലും എനിക്ക് ആ എൻഎസ്എസ് മൈരനെ കണ്ടാലേ കലിയാണ്…! ഒന്ന് കൊടുക്കാൻ പറ്റിയത് നന്നായി..😁

 

 

അശോകൻ : ആന കാര്യം പറയുമ്പോ ചേന കാര്യം പറയല്ലേ നി…! കേസ് ആവാൻ തൊണ്ണൂറു ശതമാനവും സാധ്യത ഉണ്ട്..!

 

 

അത്രയും പറഞ്ഞ് കൊണ്ട് അശോകനും നീരജും രവിയേട്ടനേ നോക്കി…!

 

 

രവി : 😳 എന്താടാ…?

 

 

അശോകൻ : രാധ ചേച്ചിൻ്റെ കയ്യീന്ന് പെട കൊള്ളണ്ടെങ്കിൽ…ഞാൻ പറയണ പോലെ ചെയ്യോ..?👀

 

 

രവി : പറ…🙂

 

 

നീരജ് : അപ്പോ പേടി ഉണ്ട്…😆

 

 

രവി : നിന്നെപ്പോലെ ഒന്നും അല്ല എൻ്റെ കാര്യം.. ഞാനേ രണ്ട് പിള്ളാരുടെ തന്തയാ …

 

 

അശോകൻ : അതിന്…

 

 

രവി : അതിന് ഒന്നൂലാ പറയായിരുന്നു…😌നീയെ കളിക്കാണ്ട് എന്താ ചെയ്യണ്ടത് പറ…!

 

 

Leave a Reply

Your email address will not be published. Required fields are marked *