സുലോചന :- ടാ ആ വാസു ഏട്ടനോട് ഇങ്ങോട്ടേക്കു ഒന്ന് വരാൻ പറ. ഈ കിണർ അപ്പിടി പായലും പൂപ്പലും ചളിയുമാണ്..
അങ്ങേരോട് ഒന്ന് കിണർ വൃത്തിയാക്കാൻ പറയണം..കാശ് ചോദിച്ചാൽ ഒരു രണ്ടായിരം കൊടുക്കാം എന്ന് പറ…
അഭി :- രണ്ടായിരം രൂപയോ ഒന്ന് കിണർ കെഴുകാൻ..
സുലോചന :- അല്ലാതെ എന്റെ പൊന്നു മോൻ എന്ത് വിചാരിച്ചു… അയാള് വെറുതെ വന്നു ചെയ്യുമോ..
അഭി :- ഇത്രയും കൂലിയുണ്ടോ ഇതിനു..
അമ്മ ഒരു കാര്യം ചെയ് എനിക്ക് ആ കാശ് താ ഞാൻ വൃത്തിയാക്കാം..
സുലോചന :- ഒന്ന് പോടാ ചെക്കാ… എന്നിട്ട് വേണം അതിൽ വീണു ഫയർ ഫോഴ്സിനെ വിളിക്കാൻ..
അഭി :- അയ്യോ ഒരു കുഴപ്പവുമില്ല അന്ന് കുട്ടുവിന്റെ പന്ത് വീണപ്പോ ഞാൻ ഇറങ്ങിയതാണ് അതിൽ…
സുലോചന :- മ്മ് അതൊന്നും വേണ്ട നീ അയാളെ വിളിച്ചോണ്ട് വാ…
അഭി ഞെട്ടിപ്പോയി അവൻ അവനെ തന്നെ കാണുന്നു…
അഭിയും സുലോചനയും കാണുന്നതിന് മുൻപ് അഭി അവിടെ നിന്നും മാറി..
എന്ത് ചെയ്യണം എന്ന് ഓർത്തു..
അഭി :- ദേ അവൻ കിണറിലേക്ക് കയറാൻ പോവുന്നു.. അവനെ…ശേ എന്നെ എങ്ങനെയെങ്കിലും ഞാൻ തന്നെ തടയണം.. അങ്ങനെ തടഞ്ഞാൽ ഈ പ്രശനം ഒന്നും ഉണ്ടാവില്ല…
അവൻ പതുകെ അഭിയുടെ അടുത്തേക്ക് നടന്നു
പെട്ടന്നാണ് പിന്നിൽ നിന്നും ഒരു കൈ തന്റെ കൈയിൽ പിടിത്തം ഇട്ട് അഭിയെ തടഞ്ഞത്…
അയാളെ കണ്ടു അഭി ഞെട്ടി.. അത് ആദിത്യൻ ആയിരുന്നു.. അഭിയുടെ അയൽക്കാരൻ, കിട്ടുവിന്റെ അച്ഛൻ…
ആദിത്യൻ :- അരുത് അവനെ നീ തടയരുത്….