കാന്താരി 13 [Doli]

Posted by

> 22:01

ഞങ്ങള് വീട്ടി പോവുമ്പോ അവരൊക്കെ വന്നിണ്ട്
പവി : എവടെ
ഞാൻ : ഇന്നാ വീഴാതെ
പവി : thanks
അമ്മ : കടയിന്ന് തിന്നാതെ അവൾക്ക് ഒറക്കം വരില്ല
ഞാൻ : അച്ഛൻ വന്നില്ലേ
അമ്മ : ഇല്ല അവടെ എന്തോ പ്രശ്നം
ഞാൻ : എവടെ
അമ്മ : എറണാകുളത്ത്
ഞാൻ : ഏഹ്
അമ്മ :. ആ അവര് അങ്ങോട്ട് പോയി
ഞാൻ : എവര്
അമ്മ : അച്ഛൻ, രാജു
ഞാൻ : ഞാൻ പോവോല്ലോ
അമ്മ : അച്ഛൻ ആണ് ഞാൻ പോവാ പറഞ്ഞെ രാജു കൂടെ പോയി
ഞാൻ : എന്താ കാര്യം
അമ്മ : അറിയില്ല അവടെ വണ്ടി extra fitting ആണെന്ന് പറഞ്ഞ് പോലിസ് പറഞ്ഞെന്ന് രാജേഷ് അവരോട് ചൂടായി എന്നൊക്കെ ആണ് പറഞ്ഞത്
> 23:22
പപ്പ : എന്താ ഏട്ടാ പ്രശ്നം
ഞാൻ : ഏയ്‌ ഒന്നൂല്ല പെങ്ങളെ
പപ്പ : ദേ അങ്ങനെ ഒന്നും പറയല്ലേ 🙄
ഞാൻ : 😁
പപ്പ : വാ
പപ്പ കൈ വിരിച്ച് കാണിച്ചു
ഞാൻ അവൾടെ കൈക്കുള്ളിൽ കേറി നിന്നു…
പപ്പ : ഇപ്പൊ ക്ളോസ് ആയില്ലേ കൊറച്ച് കൂടെ
ഞാൻ : ആയി
പപ്പ : അച്ഛൻ ഒക്കെ എപ്പോ വരും
ഞാൻ : കാലത്ത്
പപ്പ : പ്രശ്നം ആണോ
ഞാൻ : ഏയ്‌, അത് ചെറിയ issue
പപ്പ : വാ കെടക്കാൻ പോവാ
ഞാൻ : നീ പൊക്കോ
പപ്പ : വാ
ഞാൻ : ഇത്തിരി കഴിയട്ടെ നല്ല കാറ്റ്
പപ്പ : കാറ്റൊക്കെ ഞാൻ തരാന്ന്
ഞാൻ : മനസ്സിലായില്ല
പപ്പ : അല്ല നമക്ക് കൊറച്ച് കൂടെ close ആയാലോ
ഞാൻ : ഏയ്‌ അത്രക്ക് close വേണ്ടാ
പപ്പ : അതല്ല ചക്കരെ ഇന്ന് കൊറച്ച് close ആവാ നാളെ വീണ്ടും കൊറച്ച് കൂടെ close ആവാ ഏത്

ഞാൻ : ആണോ
പപ്പ : അതേ
ഞാൻ : എന്നാ
പപ്പ : എന്നാ
ഞാൻ : എന്നാ വേണ്ടാ
പപ്പ : ഇങ്ങോട്ട് വരാൻ
ഞാൻ : കൈ എട് സ്ത്രീയെ
പപ്പ : സ്ത്രീയാ ഇവടെ വാടാ 😡
പപ്പ എന്റെ ചെവിക്ക് കടിക്കാൻ വന്നു
ഞാൻ : വിട്
പപ്പ : ഇരി അവടെ എവടെ പോണു
ഞാൻ : സങ്കടം ഇണ്ടോ
പപ്പ : ഏയ്‌
ഞാൻ : ശെരിക്കും
പപ്പ : ഇല്ലെന്ന്
ഞാൻ : ഉം
പപ്പ : ചേട്ടനെ ഒരു ദിവസം വിരുന്ന് വിളിക്കണം പറഞ്ഞു അമ്മ
ഞാൻ : ആയിക്കോട്ടെ
പപ്പ : ചക്കുടു ഈ ഡ്രസ്സ്‌ ല് അടിപൊളി ആയിണ്ട്
ഞാൻ : shorts സുന്ദരന്റെ tees നന്ദന്റെ 😮‍💨
പപ്പ : അയ്യേ
ഞാൻ : ചേ shorts നന്ദന്റെ tees ചെറുതിന്റെ
പപ്പ : ഉം 😩
ഞാൻ : അത് അന്ന് നീ പോയപ്പോ എന്ന് ആ മറ്റേ ഇവരൊക്കെ വന്നില്ലേ കൂട്ടിക്കൊണ്ട് പോവാൻ
പപ്പ : ആരൊക്കെ 🙂
ഞാൻ : ഐ മാമൻ
പപ്പ : ഏത് മ്യാമൻ 😁
ഞാൻ : മനസ്സിലായല്ലോ അതന്നെ, മാമൻ 😡 അന്ന് വണ്ടി തള്ളി കേറ്റാൻ ആള് വേണായിരുന്നു അപ്പൊ അങ്ങോട്ട് പോയപ്പോ എല്ലാം കൂടെ കുളിക്കാൻ പോയി…
പപ്പ : കൊള്ളാ
ഞാൻ : അപ്പൊ നന്ദൻ വീട്ടി പോയി എടുത്തോണ്ട് വന്നതാ ഈ സാനം…
പപ്പ : ഉം 😊
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പ : ഉം
ഞാൻ : നിനക്ക് അവരൊക്കെ ശത്രുക്കൾ ആവും എനിക്കറിയാം എനിക്ക് വേണ്ടി പ്ലീസ്
പപ്പ എന്നെ തന്നേ നോക്കി ചെറുതായി ചിരിച്ചു
ഞാൻ : ഏഹ് 👀
പപ്പ എന്റെ നെറ്റിയില് നെറ്റി മുട്ടിച്ച് ചെറുതായി ചിരിച്ചു…
പപ്പ : ദേഷ്യം മാറാൻ പപ്പ ചാവണം പക്ഷെ പ്രതികാരം ചെയ്യാതിരിക്കാല്ലോ 😊
പപ്പ എന്റെ തലയിൽ അമർത്തി ഉമ്മ വച്ചിട്ട് എണീറ്റ് അകത്തേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *