അമ്മു : അജു….
അർജുൻ : മിണ്ടാതിരിക്ക് അമ്മു പറയാനുള്ളതൊക്കെ മുഖത്ത് നോക്കി തന്നെ പറയണം
ശേഖരൻ : നിന്റെ അനുവാദം ആർക്ക് വേണം എന്റെ വീട് എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ചെയ്യും
അർജുൻ : അങ്ങനെ ചെയ്യാൻ പറ്റില്ല അതാ ഞാൻ പറഞ്ഞു വരുന്നെ ഈ വീട് വെക്കാൻ ഞാനും ഒരുപാട് അധ്വാനിച്ചിട്ടുണ്ട് കമ്പനിയിൽ പട്ടിയെ പോലെ ഞാൻ പണിയെടുത്തു ഇല്ലേ ഈ വീട്ടിൽ എന്റെ വിയർപ്പും വീണിട്ടുണ്ട് അതുകൊണ്ട് ഇത് വിൽക്കാൻ ഞാൻ സമ്മതിക്കില്ല ഇനി അത് നടത്താനാണ് ഭാവം എങ്കിൽ ഞാൻ കേസിനു പോകും
ശേഖരൻ : അർജുനെ നീ 😡
എൽദോ : നിങ്ങളുടെ കുടുംബ പ്രശ്നമൊക്കെ പിന്നെ ആദ്യം എന്റെ കാശിന് ഒരു തീരുമാനം ഉണ്ടാക്ക് എന്നിട്ട് മതി ബാക്കിയൊക്കെ അവൻ നിന്ന് ചിലക്കുവാ ഈ നാടകമൊക്കെ ഞാൻ കുറേ കണ്ടിട്ടുണ്ട്
അടുത്ത നിമിഷം അർജുൻ എൽദോയുടെ കുത്തിനു പിടിച്ചു
അർജുൻ : മറ്റേ മോനെ നിന്റെ ചന്ത വർത്തമാനം എന്നോട് എടുത്താൽ ഉണ്ടല്ലോ … ഇത് ആള് വേറെയാ അടിച്ച് നിന്റെ 32 പല്ലും ഞാൻ കോഴിക്കും
ഇത്രയും പറഞ്ഞു അർജുൻ എൽദോയെ തള്ളിമാറ്റി
അർജുൻ : ഈ വീട് എന്റേത് കൂടിയാ അതിൽ ആർക്കെങ്കിലും സംശയമുണ്ടോ
ദേവി : മോനെ അജു…. ഇങ്ങനെ ഒന്നും പറയല്ലേ ഞങ്ങൾ ഗതികെട്ട അവസ്ഥയിലാടാ… അതുകൊണ്ടാ നിന്റെ അച്ഛൻ കിടപ്പാടം വിക്കാൻ ഒരുങ്ങുന്നെ… നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴി ഇല്ല
അമ്മു : മതി അജു.. നിർത്ത്.. അജു വെറുതെ പറയുന്നതാ അമ്മേ…ഞങ്ങൾ