Tomboy Love Part 8
Author : Fang leng | Previous Part | www.kkstories.com
വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു 🙏🙏 അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക 💙💙💙
സാന്ദ്ര : ഏട്ടാ ഞാൻ….
അർജുൻ : ഞാൻ നിന്നോട് പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന്
അമ്മു : സാന്ദ്രേ നീ ഇപ്പോൾ പോ
സാന്ദ്ര : ഏട്ടത്തി… എനിക്ക്
അമ്മു : എന്ത് ഏട്ടത്തി നീ എന്നെ അങ്ങനെയാണോ വിളിക്കാറ്
അർജുൻ : നീ എന്തിനാ അമ്മു ഇവളോട് സംസാരിക്കാൻ നിക്കുന്നെ… സാന്ദ്രേ പോകാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല 😡
“താൻ എന്താ കുട്ടി ഇവിടെ വന്നു നിൽക്കുന്നെ റസ്റ്റ് എടുക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞെ ”
പെട്ടെന്നാണ് രണ്ട് നേഴ്‌സുമ്മാർ അങ്ങോട്ടേക്ക് വന്നത്
“എന്താ കുട്ടി ഒരിടത്ത് അടങ്ങി കിടക്കാൻ അറിയില്ലേ ”
നേഴ്സ്മാരിൽ ഒരാൾ സാന്ദ്രയോടായി ചോദിച്ചു
“സിസ്റ്റർ എന്റെ ഏട്ടൻ ”
സാന്ദ്ര വീണ്ടും അർജുനെ നോക്കി
“എന്ത് ഏട്ടൻ ഇങ്ങോട്ടേക്ക് വന്നേ ”
ഇത്രയും പറഞ്ഞു ഒരു നേഴ്സ് സാന്ദ്രയെ തിരികെ അടുത്തുള്ള റൂമിലേക്ക് കൊണ്ടുപോയി
അമ്മു : അജു എന്തോ പ്രശ്നം ഉണ്ട് അവളുടെ കോലം കണ്ടില്ലേ അവൾ എന്താ ഇവിടെ
അർജുൻ : എനിക്ക് അറിയില്ല അമ്മു….
ഇത്രയും പറഞ്ഞ അർജുൻ പെട്ടെന്നു തന്നെ മുന്നോട്ട് നടന്നു തുടങ്ങിയ രണ്ടമത്തെ നേഴ്സിനടുത്തേക്ക് എത്തി പിന്നാലെ അമ്മുവും