എൽദോ : അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ഇപ്പോൾ മാർക്കറ്റൊക്കെ വളരെ കുറവാ ഇതിങ്ങ് എഴുതി തന്നേക്ക് പറഞ്ഞതിന്റെ കൂടെ ഒരു 5 കൂടി തരാം
ശേഖരൻ : താൻ എന്താ ഈ പറയുന്നെ ഇതൊന്നും നടക്കില്ല തന്റെ പൈസ ഞാൻ തിരിച്ചു തരും തല്ക്കാലം ഇവിടെ നിന്ന് പോകാൻ നോക്ക്
എൽദോ : എന്താടാ നാറി പൈസ വാങ്ങി നക്കിയിട്ട് നിന്ന് കുരയ്ക്കുന്നെ പൈസ കൊണ്ടുപോകാൻ ആണ് ഈ എൽദോ വന്നതെങ്കിൽ ഞാൻ കൊണ്ടു തന്നെ പോകും
ഇത് കേട്ട ശേഖരൻ എൽദോയുടെ അടുത്തേക്ക് എത്തി
ശേഖരൻ : വീട്ടിൽ കയറി വന്നു അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ
എൽദോ : പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ വാക്കിനു വിലയില്ലാത്ത നാറി
ഇത്രയും പറഞ്ഞു എൽദോ ശേഖരനെ ദൂരേക്ക് തള്ളി മാറ്റി
അമൽ : അച്ഛാ…
അമൽ വേഗം താഴേക്കു വീണ ശേഖരനെ എഴുനേൽപ്പിക്കാൻ തുടങ്ങി
അപ്പോഴേക്കും അർജുനും അമ്മുവും വീടിനുള്ളിലേക്ക് എത്തിയിരുന്നു
ശ്രുതി : അമ്മേ അർജുൻ
ദേവി : അജു… മോനെ
അർജുനെയും അമ്മുവിനെയും കണ്ട ശേഖരൻ അല്പം ഒന്ന് നെട്ടി
എൽദോ : നിങ്ങൾ ആരാ പണത്തിനാണെങ്കിൽ ആദ്യം എന്റേത് അത് കഴിഞ്ഞു നിങ്ങളുടേത് വാങ്ങിച്ചോ
അർജുൻ : അപ്പോൾ കാര്യങ്ങൾ ഈ അവസ്ഥ വരെ എത്തി വീട്ടിൽ കടക്കാരും കയറി നിരങ്ങാൻ തുടങ്ങി അല്ലേ…
ശേഖരൻ : നീ ഇതിൽ ഇടപെടണ്ട എന്റെ കാര്യം നോക്കാൻ എനിക്കറിയാം
അർജുൻ : ഞാൻ ആരുടെയും കാര്യത്തിൽ ഇടപെടാൻ വരുന്നില്ല പക്ഷെ ഈ വീടിന്റെ കാര്യത്തിൽ ഞാൻ ഇടപെടും ഇത് വിൽക്കാൻ പോകുന്നു എന്ന് കേട്ടു ഈ വീട് എനിക്ക് കൂടി അവകശപ്പെട്ട വീടാ ഇതങ്ങനെ വിൽക്കാൻ ഞാൻ അനുവദിക്കില്ല