Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

കുറച്ച് സമയത്തിന് ശേഷം

 

അമ്മു : എങ്ങോട്ടാ അജു പോകുന്നെ നമ്മുടെ വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ…. അജു അജൂന്റെ വീട്ടിലേക്ക് പോകുവാണോ ( പഴയ വീട് )

 

അർജുൻ : അതെ

 

സാന്ദ്ര : വേണ്ട ഏട്ടാ അങ്ങോട്ടേക്ക് പോകണ്ട അവരറിഞ്ഞാൽ…

 

അർജുൻ : അവരറിഞ്ഞാൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല എല്ലാവരും അറിയട്ടെ… പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ ഇന്ന് തന്നെ തീർക്കണം അത് കഴിഞ്ഞു നമുക്ക് പോകാം

 

ഇത്രയും പറഞ്ഞു അർജുൻ കാർ വേഗത്തിൽ മുന്നോട്ട് എടുത്തു

 

അല്പസമയത്തിന് ശേഷം അവർ വീടിനു മുന്നിൽ

 

അമ്മു : എന്താ അജു വീടിനുള്ളിൽ ബഹളമൊക്കെ കേൾക്കുന്നല്ലോ

 

അർജുൻ : അറിയില്ല വാ നോക്കാം… സാന്ദ്ര അകത്തിരുന്നോ ഞാൻ വിളിക്കാം പിന്നെ കുഞ്ഞിന്റെ കാര്യമൊന്നും ഇപ്പോൾ അവരറിയണ്ട…

 

ഇതേ സമയം വീടിനുള്ളിൽ

 

“ഇപ്പോൾ അവധി കുറേ ആയി എന്റെ കാശ് എനിക്ക് ഇന്ന് കിട്ടിയേ പറ്റു ഒന്നും രണ്ടുമല്ല 30 ലക്ഷമാ 30 ലക്ഷം ”

 

പലിശക്കാരൻ എൽദോ അവസാനമായി കടുപ്പിച്ച് പറഞ്ഞു

 

ശേഖരൻ : ഞാൻ പറഞ്ഞല്ലോ എൽദോ വീട് വിറ്റ് പോയാൽ ഉടനെ തന്റെ കാശ് തരും

 

എൽദോ : എപ്പോൾ വിറ്റിട്ട് നിങ്ങൾ എപ്പോൾ തരാനാ… വിറ്റാൽ തന്നെ നിങ്ങൾ തരുമെന്ന് എന്താ ഉറപ്പ് കഴുത്തറ്റം കടമാണെന്ന് എനിക്ക് അറിയാം അതുകൊണ്ട് നടക്കുന്ന ഒരു കാര്യം ഞാൻ പറയാം ഈ വീട് എനിക്ക് തന്നേക്ക്‌ ഒരു 10 പത്ത് ലക്ഷം കൂടി ഞാൻ അങ്ങോട്ടേക്ക്‌ തന്നേക്കാം

 

അമൽ : നിങ്ങൾ എന്ത് വർത്തമാനമാ ഈ പറയുന്നെ ഈ സ്ഥലത്തിന് തന്നെ 10..50 ലക്ഷം വിലയുണ്ട് പിന്നെ വീട് വെക്കാൻ ഒരുപാട് പൈസ മുടക്കിയതാ

Leave a Reply

Your email address will not be published. Required fields are marked *