അമ്മു : അജൂന്റെ ഈ പേടിയാ ആദ്യം മാറേണ്ടത് എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല ഡോക്ടർ പറഞ്ഞല്ലോ ആള് നല്ല ആരോഗ്യത്തോടെയാ ഇരിക്കുന്നതെന്ന്
അർജുൻ : ഞാൻ നിന്റെ കാര്യമാ അമ്മു പറയുന്നെ
അമ്മു : എനിക്ക് എന്ത് കുഴപ്പം മുൻപത്തെക്കാളും നന്നായിയാ ഇരിക്കുന്നെ
അർജുൻ : അത് കാണാനും ഉണ്ട്…
അമ്മു : ഈ അജൂനെ കൊണ്ട് തോറ്റല്ലോ… അല്ല ഇപ്പോൾ എന്താ വന്നേ കമ്പനിയിൽ പോയില്ലേ
അർജുൻ : ഇല്ല ഇത് തരാൻ വന്നതാ
ഇത്രയും പറഞ്ഞു അർജുൻ കയ്യിൽ ഉണ്ടയായിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു പച്ച മാങ്ങ കയ്യിൽ എടുത്തു
അമ്മു : ഹായ് മാങ്ങ….
അമ്മു വേഗം അത് കയ്യിൽ വാങ്ങി
അമ്മു : ഇതെന്താ ഒന്നേ വാങ്ങിയുള്ളോ
അർജുൻ : ഇത് വാങ്ങിയതല്ല
അമ്മു : പിന്നെ
അർജുൻ : നമ്മുടെ മാവിൽ കായ്ച്ചതാ
അമ്മു : സത്യം…. പോ അജു വെറുതെ പറയല്ലേ
അർജുൻ : സത്യമാടി ഒന്ന് രണ്ടെണ്ണം കൂടി നിൽപ്പുണ്ട്
അമ്മു : മാങ്ങ ഉണ്ടായിട്ട് അജു എന്താ എന്നോട് പറയാത്തെ
അർജുൻ : നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. ബാക്കി പഴുക്കാൻ നിർത്തിയേക്കുവാ അത്രയും പൂ ഉണ്ടായിട്ടും കായ്ച്ചത് കുറച്ച് മാത്രമാ
അമ്മു : അതൊക്കെ വഴിയെ കായ്ച്ചോളും നിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിൽ ചെന്ന് മാങ്ങ കഴുകിയ ശേഷം തിരികെ വന്നു ശേഷം അതിൽ കടിച്ചു
അമ്മു : ഉം… നല്ല പുളിപ്പ് അജു…. അജൂന് വേണോ