അർജുൻ : എനിക്ക് അറിയാം അമ്മു… ഞാനും ഒരുപാട് ആഗ്രഹിച്ചതാ അതെന്താ നീ മനസ്സിലാക്കാത്തെ.. നീ നേരത്തെ എന്താ പറഞ്ഞെ നിന്റെ കുഞ്ഞിനെ കൊല്ലുന്ന ഒന്നും പറയരുത് എന്ന് അല്ലേ .. ഇത് എന്റെ കൂടി കുഞ്ഞാ അമ്മു എനിക്ക് എത്ര വിഷമം ഉണ്ടാകും എന്ന് ചിന്തിച്ചു നോക്ക്… പക്ഷെ നിന്നെ വച്ച് ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല
അമ്മു : സോറി അജു… അപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ…. അജൂന് അറിയോ ഇപ്പോൾ എനിക്ക് എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞിനെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.. അത് ആ ഫീൽ എങ്ങനെയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇപ്പോൾ ഈ കുഞ്ഞിനെ നഷ്ടപ്പെടുത്തിയാൽ എനിക്ക് എന്നോട് ഒരിക്കലും പൊറുക്കാൻ പറ്റില്ല പിന്നെ എന്റെ ജീവിതം ഒരിക്കലും നോർമൽ ആകില്ല ഞാൻ മരിച്ചു ജീവിക്കണ്ടി വരും
അർജുൻ : നമുക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും… കുറച്ച് നാൾ കൂടി കഴിഞ്ഞാൽ ചികിത്സ പൂർണ്ണമായും കഴിയും ഒരു തവണ പ്രെഗ്നന്റ് ആയ സ്ഥിതിക്ക് ഇനി ചാൻസ് കൂടുതലാ എന്നാ ഡോക്ടർ പറഞ്ഞത് നമുക്ക് അല്പം കൂടി കാത്തിരുന്നു ശേഷം…
അമ്മു : അജൂന് എന്ത് ഉറപ്പാ ഉള്ളേ ഇത് തന്നെ ഭാഗ്യത്തിന്റെ പുറത്താ നമ്മുടെ പ്രാർത്ഥനയുടെ ഫലമാ നഷ്ടപ്പെടുത്താൻ പറ്റില്ല അജു എന്നെ നിർബന്ധിക്കരുത് പിന്നെ ഈ ഞാൻ കാണില്ല..എനിക്കും ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല അജു
അർജുൻ : അപ്പോൾ അറിഞ്ഞുകൊണ്ടു ഞാൻ നിന്നെ അപകടത്തിലോട്ട് തള്ളിവിടണം എന്നാണോ
അമ്മു : ദേ നോക്ക് അജു എനിക്ക് ഒന്നും പറ്റില്ല വിശ്വസിക്ക്… പ്രെഗ്നന്റ് ആകില്ല എന്ന് പറഞ്ഞ ഞാൻ ആയില്ലേ…അതുപോലെ ഇതും നടക്കും… പിന്നെ ഈ കാര്യം വേറെ ആരോടും പറയരുത് അവരൊക്കെ അറിഞ്ഞാൽ…പ്ലീസ് അജു ഒന്ന് മനസ്സിലാക്ക്