Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

അമ്മു : ഒന്നും പറയണ്ട… എന്റെ കുഞ്ഞിനെ കൊല്ലണം അല്ലേ… അജൂന് എങ്ങനെ പറയാൻ തോന്നി.. ഇനി ഒരിക്കൽ കൂടി ഇത് പറഞ്ഞാൽ

 

അർജുൻ : നീ പറയുന്നത് കേട്ടാൽ നിന്റെ മാത്രം കുഞ്ഞാണെന്ന് തോന്നുമല്ലോ… ഞാൻ നിനക്ക് വേണ്ടിയാ… അധികം സമയമില്ല അമ്മു അതുകൊണ്ടാ

 

അമ്മു : എനിക്ക് ഒന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ പോ.. പോകാൻ 😡

 

ഇത്രയും പറഞ്ഞു അർജുനെ റൂമിന് പുറത്താക്കിയ ശേഷം അമ്മു കതകടച്ചു

 

അർജുൻ ഹാളിലെ ചെയറിൽ ഇരുന്ന ശേഷം ടേബിളിൽ തല താഴ്ത്തി കിടന്നു

 

1 മണിക്കൂറിന് ശേഷം റൂമിന്റെ വാതിൽ തുറന്ന് അമ്മു അർജുന്റെ അടുത്തേക്ക്‌ എത്തി അമ്മുവന്നത് അറിഞ്ഞ അർജുൻ അവളെ തല ഉയർത്തി നോക്കി

 

അമ്മു : അജു കഴിക്കാൻ എടുക്കട്ടേ

 

അപ്പോൾ തന്നെ അമ്മുവിന്റെ കലങ്ങിഇരിക്കുന്ന കണ്ണുകൾ അർജുൻ ശ്രദ്ധിച്ചു

 

അർജുൻ : നീ കരയുകയായിരുന്നോ

 

അമ്മു : ഉം അല്പം കരഞ്ഞു…. ഇപ്പോൾ ഒക്കെയാണ്‌ ഞാൻ കഴിക്കാൻ എടുക്കാം

 

അർജുൻ : നിക്ക്‌ അമ്മു… ഞാൻ പറഞ്ഞത്

 

അമ്മു : ഞാൻ ഡോക്ടറെ വിളിച്ചു പ്രെഗ്നൻസിയുമായി മുന്നോട്ട് പോകുന്നെന്ന് പറഞ്ഞു

 

അർജുൻ : ആരോട് ചോദിച്ചിട്ട്… അമ്മു 50-50 എന്നാ അവര് പറയുന്നെ എനിക്ക് പറ്റില്ല… ഞാൻ

 

അമ്മു : 50 ഇല്ലേ… ഒന്നും പറ്റില്ല അജു

 

അർജുൻ : നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ

 

അമ്മു : അജൂന് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എനിക്ക് ഈ കുഞ്ഞിനെ വേണം അജൂന് അറിയോ ഞാൻ എത്രമാത്രം ആഗ്രഹയിച്ചിട്ടാ ഇത് കിട്ടിയതെന്ന് ഞാൻ കരയാത്ത ദിവസങ്ങൾ ഇല്ല… ഓരോ കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവായിരുന്നു പിന്നെ ഓരോരുത്തരുടെ ചോദ്യങ്ങളും…

Leave a Reply

Your email address will not be published. Required fields are marked *