അമ്മു പതിയെ അർജുന്റെ കവിളിൽ മുത്തി
അമ്മു : എന്താടാ ഒന്നും പറയാത്തെ എന്താ മുഖം വല്ലാതിരിക്കുന്നെ
അർജുൻ : ഹേയ് അങ്ങനെ ഒന്നും…
അമ്മു : അജൂന്റെ മുഖം മാറിയാൽ എനിക്ക് അറിയാം ഹോസ്പിറ്റലിൽ വെച്ചേ ഞാൻ ശ്രേദ്ധിച്ചതാ…. സന്തോഷിക്കേണ്ട ഈ സമയത്ത് എന്താ അജു എന്തെങ്കിലും ഉണ്ടോ?
അർജുൻ : നീ വാ നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക് എത്തി
അമ്മു : എന്താ ഇനി പറയ്
അർജുൻ : ഇവിടെ അടുത്തിരിക്ക് ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ ഇരുന്നു ഒപ്പം അമ്മുവും
അർജുൻ : അമ്മു ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം അതിനുമുൻപ് ബഹളം വെക്കുകയൊന്നും ചെയ്യരുത്..സമാധാനത്തോടെ എല്ലാം കേൾക്കണം
അമ്മു : എന്താ അജു ഇത് മനുഷ്യനെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നെ ബഹളം വെക്കാനോ എന്തിന്
അർജുൻ : അത് പിന്നെ അമ്മു ഇന്ന് ഡോക്ടർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു
അമ്മു : എന്ത് കാര്യം
അർജുൻ : നിനക്ക് ഹോർമോണിന്റെ പ്രശ്നം ഉള്ള കാര്യം അറിയാലോ
അമ്മു : അതെ അറിയാം അത് ഞാൻ തന്നെയല്ലേ അജൂനോട് പറഞ്ഞത്
അർജുൻ : അതുകൊണ്ട് ഒരു നോർമൽ ഡെലിവറി ഉണ്ടാകില്ല എന്നാ ഡോക്ടർ പറയുന്നെ ഒരു സിസേറിയൻ മസ്റ്റാണ്
അമ്മു : അപ്പോൾ ഇതാണ് കാര്യം.. ഇതിനാണോ അജു ഇങ്ങനെ വല്ലാതെ നിന്നെ എന്റെ അമ്മയ്ക്കും സിസേറിയൻ ആയിരുന്നു ഞാൻ ഇത് പ്രതീക്ഷിച്ചതാ dr എന്നോട് മുൻപ് സൂചിപ്പിക്കുകയും ചെയ്തിരുന്നു പ്രെഗ്നന്റ് ആയാൽ സിസേറിയന് സാധ്യത കൂടുതലാണെന്ന് അത് ഒക്കെയാണ് അജു എനിക്ക് പേടിയൊന്നുമില്ല എത്ര പേരാ ഇപ്പോൾ സിസേറിയൻ ചെയ്യുന്നെ… ഇതിനാണ്.. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ വാ എന്തെങ്കിലും എടുത്ത് തരാം കഴിക്കണ്ടേ