Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

ഇത്രയും പറഞ്ഞു അർജുൻ ക്യാബിനിലേക്ക്‌ പോയി

 

ഡോക്ടറെ കണ്ട് അല്പനേരത്തിന് ശേഷം അർജുൻ റൂമിലേക്ക്‌ എത്തി അപ്പോൾ അവൻ കണ്ടത് അമ്മുവിന് ചുറ്റുമിരുന്നു അവളോട് ഓരോന്ന് ചോദിക്കുന്ന വീട്ടുകാരെയാണ്‌

 

ശേഖരൻ : നീ വന്നോ ഡോക്ടർ എന്ത് പറഞ്ഞു

 

അർജുൻ : ഹേയ് ഒന്നുമില്ല അച്ഛാ

 

ദേവി : ദേ അജു നീ ഇവളെയും കൂട്ടി വീട്ടിൽ വാ ഇനി അവിടെ നിൽക്കാം സമയമാകുബോൾ അമ്മുവിനെ അവളുടെ വീട്ടിലേക്കു പ്രസവത്തിനു വിടാം അതുവരെ നിങ്ങൾ ഒറ്റക്ക് നിൽക്കണ്ട… കുറേ നേർച്ചകൾ ഉണ്ട് എല്ലാം ചെയ്യണം

 

ശ്രുതി : ഈ വിളർച്ചയൊക്കെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ പിന്നെ നീ നന്നായിട്ട് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണെന്ന് കരുതി…

 

അമൽ : എന്താടാ അർജുനെ നിനക്ക് ഒന്നും പറയാനില്ലേ എന്താ ഇങ്ങനെ നിക്കുന്നെ

 

സാന്ദ്ര : കുഞ്ഞേട്ടന്റെ നെട്ടല് ഇതുവരെ മാറിയിട്ടില്ല അമലേട്ടാ.. അല്ല അമ്മു ഏട്ടത്തിക്ക്‌ ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ വേണ്ടേ

 

ദേവി : മിണ്ടാതിരുന്നേ സാന്ദ്രേ എന്തായാലും ആരോഗ്യത്തോടെ ഇരുന്നാൽ മതി

 

അല്പനേരത്തിനുള്ളിൽ റാണിയും രാജീവും അവിടേക്ക് എത്തി

 

റാണി : അമ്മു…. മോളെ എനിക്ക് അറിയാമായിരുന്നു.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല…

 

അമ്മു പതിയെ അവരെ നോക്കി ചിരിച്ചു..രാജീവ് അർജുന്റെ അടുത്തേക്ക്‌ എത്തിയ ശേഷം അവന്റെ തോളിൽ തട്ടി

 

റാണി : അമ്മു ഇനി നിങ്ങൾ ആ വീട്ടിൽ ഒറ്റക്ക് നിക്കണ്ട എന്താ

 

ദേവി : അത് തന്നെയാ ഞങ്ങളും പറഞ്ഞെ കുറച്ച് ദിവസം ഞങ്ങളുടെ കൂടെ നിക്കട്ടെ അത് കഴിഞ്ഞു പ്രസവത്തിനു അങ്ങോട്ടേക്ക് അയക്കാം

Leave a Reply

Your email address will not be published. Required fields are marked *