എന്നാൽ അർജുൻ ഒന്നും മിണ്ടിയില്ല
സാന്ദ്ര : വേണ്ട ഏട്ടത്തി ഏട്ടന് എന്നോട് ദേഷ്യമാണെന്ന് എനിക്ക് അറിയാം… അങ്ങനെയുള്ള കാര്യങ്ങളാ ഞാൻ ചെയ്തുകൂട്ടിയെ… സോറി ഏട്ടാ… കുഞ്ഞേട്ടൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു😭😭 ഇപ്പോൾ ഒരു പട്ടിയെ പോലെ 😭
പെട്ടെന്നാണ് അർജുൻ സാന്ദ്രയുടെ കയ്യിൽ കുറച്ചധികം പഴക്കമുള്ള മുറിഞ്ഞ പാടുകൾ കണ്ടത് അർജുൻ വേഗം തന്നെ സാന്ദ്രയുടെ കയ്യിൽ പിടുത്തമിട്ടു
അർജുൻ : ഇതെന്താ മോളെ ങ്ങേ…
സാന്ദ്ര : എപ്പോഴോ ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നിയപ്പോൾ ചെയ്തതാ പക്ഷെ പറ്റിയില്ല പിന്നീട് അതിനുള്ള ധൈര്യവും കിട്ടിയില്ല…. 😭
അർജുൻ :ജീവിതം അവസാനിപ്പിക്കാനോ എന്തൊക്കെയാടി ഈ പറയുന്നെ..അതിന് മാത്രം എന്താ ഉണ്ടായെ
അപ്പോഴും സാന്ദ്ര കരയുക മാത്രം ചെയ്തു
അർജുൻ : കരയാതെ കാര്യം പറയ് മോളെ… ദേ എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ഞാൻ ഇപ്പോഴും നിന്റെ കുഞ്ഞേട്ടൻ തന്നെയാ മോള് പറയ് എന്താ ഉണ്ടയെ
സാന്ദ്ര :ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നേട്ടാ അവൻ എന്നോട് കാണിച്ചതെല്ലാം ആത്മാർത്ഥമായ സ്നേഹമാണെന്ന് ഞാൻ കരുതി പക്ഷെ എല്ലാം അവന്റെ നാടകമായിരുന്നു നമ്മുടെ പണം മാത്രമായിരുന്നു വിവേകിന്റെ ലക്ഷ്യം കല്യാണം കഴിഞ്ഞു കുറച്ച് ആയപ്പോൾ തന്നെ അവന്റെ സ്വഭാവം മാറി തുടങ്ങി എന്നും തല്ലും… ഒരുപാട് സ്ത്രീകളുമായി അവനു ബന്ധമുണ്ട് എന്തെങ്കിലും ചോദിച്ചാൽ ബോധം പോകുന്ന വരെ തല്ലും അവന്റെ അമ്മയോട് പറഞ്ഞാൽ എന്റെ പിടിപ്പുകേടാണെന്ന് പറഞ്ഞു കൂടുതൽ തല്ല് വാങ്ങി തരും ഒരു ദിവസം ഞാൻ അവനോട് തിരിച്ചു ദേഷ്യപ്പെട്ടു അതിന് അവൻ എന്റെ കാലിൽ ഇസ്തിരിപെട്ടി വച്ചു പൊളിച്ചു അന്നാ ജീവിതം അവസാനിപ്പിക്കാം എന്ന് കരുതിയെ പക്ഷെ നടന്നില്ല…