അർജുൻ : പ്രെഗ്നന്റ്.. ഡോക്ടർ എന്താ പറഞ്ഞെ😳
എല്ലാവരുടെയും മുഖത്ത് സന്തോഷവും അതിശയവും വിടർന്നു
ഡോക്ടർ : അപ്പോൾ ആർക്കും അറിയില്ലായിരുന്നൊ… എന്നാൽ കോൺഗ്രാറ്റ്സ് ഐ തിങ്ക് ഷീ ഈസ് പ്രെഗ്നന്റ്.. ഒരു ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തോളും
ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം അർജുന്റെയും
ദേവി വേഗം അമ്മുവിനെ കെട്ടിപിടിച്ചു
ശേഖരൻ : അമലേ വേഗം പോയി വണ്ടി എടുക്ക് ഞങ്ങൾ ദാ വരുന്നു
അമൽ : ശെരി അച്ഛാ
അല്പനേരത്തിനുള്ളിൽ അവർ കാറിൽ
അർജുൻ പതിയെ അമ്മുവിന്റെ കയ്യിൽ പിടുത്തമിട്ടു
അമ്മു : അജു….
അമ്മുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു
അർജുൻ പതിയെ അമ്മുവിനെ തന്റെ തോളിൽ ചാരി കിടത്തി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഹെൽത്ത് പോയിന്റ് ഹോസ്പിറ്റൽ…
റൂമിൽ നിന്ന് പുറത്തേക്ക് വന്ന dr. ശ്രീവിദ്യയുടെ അടുത്തേക്ക് അർജുനും വീട്ടുകാരും ഓടിയെത്തി
അർജുൻ : ഡോക്ടർ അമ്മു…
ശ്രീ വിദ്യ : നിങ്ങളുടെ സംശയം ശെരിയാണ് അമ്മു പ്രെഗ്നന്റ് ആണ്
ഇത് കേട്ട എല്ലാവരുടെയും മുഖം സന്തോഷം കൊണ്ടു വിടർന്നു അമൽ പതിയെ അർജുന്റെ തോളിൽ തട്ടി അമ്മു റൂമിൽ ഉണ്ട് പോയി കണ്ടോളു അർജുൻ മാത്രം എന്റെ കൂടെ ക്യാബിനിലേക്ക് വരു ഇത്രയും പറഞ്ഞു ശ്രീ വിദ്യ ക്യാബിനിലേക്ക് പോയി
അർജുൻ : നിങ്ങൾ അവളുടെ അടുത്തേക്ക് പൊക്കൊ ഞാൻ അങ്കിളിനെയും ആന്റിയേയും വിളിച്ചു പറഞ്ഞ ശേഷം ഡോക്ടറെയും കണ്ടിട്ടു വരാം