സാന്ദ്ര : കിടന്നു കാറിവിളിച്ചു ചേട്ടൻ എല്ലാവരെയും നാണം കെടുത്തി അമ്മേ
ദേവി : കീറി വിളിച്ചോ
അർജുൻ : ജീവൻ പോകുമ്പോൾ പിന്നെ എന്താ ചെയ്യേണ്ടേ കുറച്ച് കൂടി കഴിഞ്ഞെങ്കിൽ ഞാൻ ചത്തേനെ
അതുൽ : വാ നമുക്ക് വെള്ളത്തിൽ ഇറങ്ങാം
സാന്ദ്ര : അതെ വാ
അവർ പതിയെ മുന്നോട്ട് നടന്നു
അമ്മു : അജൂ… എന്തോ പോലെ…..
പെട്ടെന്നാണ് അമ്മു ബോധം കെട്ട് താഴേക്കു വീണത്
“അമ്മു… അമ്മു ”
അർജുൻ വേഗം തന്നെ അവളെ തട്ടി വിളിച്ചു അടുത്തു നിന്ന കുറച്ച് പേർ കൂടി അവിടെ കൂടി
അർജുൻ : വെള്ളം… അമ്മേ വെള്ളമിങ്ങെടുക്ക്
അർജുൻ പതിയെ വെള്ളം അമ്മുവിന്റെ മുഖത്ത് തളിച്ചു
അമ്മു പതിയെ കണ്ണ് തുറന്നു
അർജുൻ : അമ്മു… അമ്മു
അമ്മു : എന്താ പറ്റിയെ
അർജുൻ : എന്താ പറ്റിയേന്നൊ ഓരോന്നിൽ വലിഞ്ഞു കയറുമ്പോൾ ആലോചിക്കണമായിരുന്നു മനുഷ്യനെ പേടിപ്പിക്കാനായിട്ട്
“ഒന്ന് നീങ്ങിയെ ഞാൻ ഡോക്ടറാ ഞാൻ ഒന്ന് നോക്കട്ടെ ”
ഇത്രയും പറഞ്ഞു അവിടെ നിന്ന ഒരു ലേഡി അമ്മുവിന്റെ അടുത്തേക്കെത്തി അവളെ പരിശോധിക്കാൻ തുടങ്ങി
അർജുൻ : കുറച്ച് മുൻപ് ഒരു റൈഡിൽ കയറി ഇരുന്നു അതിന്റെയാണെന്നാ ഡോക്ടർ തോന്നുന്നെ
ഡോക്ടർ : നിക്ക് ഞാൻ ഒന്ന് നോക്കട്ടെ
അല്പനേരത്തിനുള്ളിൽ ഡോക്ടർ അമ്മുവിനെ പരിശോധിച്ചു കഴിഞ്ഞു
അർജുൻ : എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഡോക്ടർ : പിന്നെ ഇല്ലാതെ പ്രെഗ്നന്റ് ആയ കുട്ടിയെയും കൊണ്ടാണോ റൈഡിൽ കയറുന്നെ