അർജുൻ : ഞാൻ ഒന്നും ഇല്ല നിങ്ങള് പോയിട്ട് വന്നാൽ മതി
അമ്മു : എന്താ അജു ഇത്… കളിക്കാതെ വന്നേ
സാന്ദ്ര : ചേച്ചിക്ക് അപ്പോൾ അറിഞ്ഞു കൂടെ കുഞ്ഞേട്ടന് റെയ്‌ടൊക്കെ പേടിയാ
അർജുൻ :ആർക്കാടി പേടി മിണ്ടാതെ ഇരുന്നോണം
അമ്മു : അയ്യേ അപ്പോൾ അതാണല്ലേ എവിടെ പോയാലും റെയ്ടിലൊന്നും കയറാത്തെ ചോദിച്ചാൽ പറയും മൂടില്ലെന്ന് ഇപ്പോൾ അല്ലേ കാര്യം പിടികിട്ടിയത്
അർജുൻ : നീ പോയേ അമ്മു അങ്ങനെയൊന്നുമില്ല
അമ്മു : എന്നാൽ പിന്നെ വാ ഒന്ന് പോയിട്ട് വാരാം
അർജുൻ : എനിക്കിപ്പോൾ നല്ല മൂഡില്ല
ദേവി : ഇവനെ കുഞ്ഞിലേ ഇങ്ങനെയാ ഒന്നിലും കയറില്ല അമലിനും സാന്ദ്രkkumക്കും ഇതൊക്കെ നല്ല ഇഷ്ടമാ പക്ഷെ ഇവൻ ഉം..ഹും
അമ്മു : ആ പേടികൊള്ളില്ലല്ലോ ഇതൊരു റെയ്‌ഡ് അല്ലേ ഇത്ര പേടിക്കാൻ എന്താ
അർജുൻ : പേടി നിന്റെ… എനിക്ക് ഒരു പേടിയും ഇല്ല വാ പോകാം
ഇത്രയും പറഞ്ഞു റെയ്‌ഡിനെ ഒന്നുകൂടി നോക്കിയ ശേഷം അർജുൻ മുന്നോട്ട് നടന്നു
അല്പസമയത്തിന് ശേഷം
“അമ്മാ തല കറങ്ങുന്നേ ബ്ലാ..”
റെയ്ഡിൽ നിന്നും ഇറങ്ങിയ അർജുൻ ഛർദിക്കാൻ തുടങ്ങി
അമ്മു : എന്റെ അജു…
അമ്മു പതിയെ അവന്റെ മുതുക് തടകാൻ തുടങ്ങി
“ബ്ലാ…”
“എന്താ അജു ഇത് ”
“നിനക്ക് സന്തോഷമായല്ലോ അല്ലേ മനുഷ്യനെ കൊണ്ടു പോയി കൊന്നിട്ട് ”
അപ്പോഴേക്കും ബാക്കിയുള്ളവരും അവിടേക്ക് എത്തി
ശേഖരൻ : ഇവന് എന്താ പറ്റിയെ
അമൽ : ഒന്നുമില്ല അച്ഛാ ആദ്യമായി റെയ്ഡിൽ കയറിയതിന്റെയാ