ഇത്രയും പറഞ്ഞു അർജുൻ പതിയെ ചിരിച്ചു
*******
2 മാസങ്ങൾക്ക് ശേഷം വണ്ടർലാ
ദേവി : രാജീവും റാണിയും കൂടി വേണമായിരുന്നു അല്ലേ ശേഖരേട്ടാ
ശേഖരൻ : അതെ അവര് കൂടി വേണ്ടതായിരുന്നു
അർജുൻ : ഞാൻ വിളിച്ചതാ അച്ഛാ പക്ഷെ അവർക്ക് വേറെ എന്തോ ഒരു അത്യാവശ്യം ഉണ്ടായിരുന്നു അതാ… അടുത്ത തവണ നമുക്ക് എല്ലാവർക്കും കൂടി ഒന്നിച്ചു വരാം
ശ്രുതി : അല്ല ഈ അമ്മുവും അതുലും ഇത് എവിടെ പോയി കുറേ നേരമായല്ലോ
അമൽ : അവന് ഏതോ റെയ്ഡിൽ കയറണം എന്ന് പറഞ്ഞു ബഹളമായിരുന്നില്ലേ അമ്മു അവനെയും കൊണ്ടു അങ്ങോട്ട് പോയതാ
ശ്രുതി : ഈ ചെറുക്കന്റെ വാശി കൂടി വരുന്നുണ്ട് കേട്ടോ അമലേട്ടാ നല്ലത് കൊടുക്കാത്തതിന്റെ കേടാ
അർജുൻ : വിട് ഏട്ടത്തി അവരിപ്പോൾ വരും
ശ്രുതി : അതല്ല അർജുനെ… അമ്മുവിനെ കണ്ടാൽ പിന്നെ അവന് വേറെ ഒന്നും വേണ്ട എന്ത് വേണമെങ്കിലും ചോദിച്ചു വാങ്ങാലോ അവളാണെങ്കിൽ അവൻ എന്തെങ്കിലും പറയാൻ കാത്തിരിക്കുകയാ ഇപ്പോൾ തന്നെ കണ്ടതും കടിയതുമൊക്കെ അവളെകൊണ്ടു വാങ്ങിച്ചുകാണും
സാന്ദ്ര : എന്റെ പൊന്ന് ഏട്ടത്തി എന്തിനാ ഇപ്പോഴേ ഇത്ര സ്ട്രിക്ട് അവനെ കുറച്ച് ഫ്രീയായിട്ട് വിട്
അപ്പോഴേക്കും അമ്മു അതുലുമായി അവിടേക്ക് എത്തി
ശ്രുതി : കണ്ടോ ഞാൻ പറഞ്ഞതിൽ വല്ല മാറ്റവുമുണ്ടോ എന്തിനാടാ ഇതൊക്കെ വാങ്ങിയെ
അതുൽ : അമ്മു ചെറിയമ്മ വാങ്ങി തന്നതാ
ശ്രുതി : എന്തിനാ അമ്മു ഇവൻ പറയുന്നതൊക്കെ വാങ്ങി കൊടുക്കുന്നെ