Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

അമ്മു : അവനെ കൊല്ലണമായിരുന്നു അജു

 

അർജുൻ : എന്തായാലും കൊടുക്കാനുള്ളത് കൊടുത്തില്ലേ… ഇനി ഇതിനെ പറ്റി ചിന്തിക്കണ്ട ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കണ്ണ് തുടച്ചു

 

അന്നേ ദിവസം രാത്രി അർജുനും അമ്മുവും വീട്ടിൽ

 

അർജുൻ : എന്റെ പൊന്ന് അമ്മു ഇങ്ങനെ നോക്കിനിന്നിട്ടൊന്നും കാര്യമില്ല അത് ഒരു ദിവസം കൊണ്ടൊന്നും കായ്ക്കാൻ പോകുന്നില്ല

 

അമ്മു : അതൊക്കെ എനിക്കും അറിയാം… ഞാൻ വെറുതെ നോക്കിയെന്നേ ഉള്ളു അജു ദേ നോക്കിയേ നല്ല ഭംഗി ഉണ്ടല്ലേ

 

അമ്മു മാവിലേക്ക്‌ കൈ ചൂണ്ടി പറഞ്ഞു അപ്പോഴാണ് അർജുൻ അമ്മുവിന്റെ വിരലിലെ മുറിവ് കണ്ടത്

 

അർജുൻ : ഇതെപ്പോഴാടി മുറിഞ്ഞേ

 

അമ്മു : മുറിവോ…. ഓഹ് ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ അവനെ ഇടിച്ചപ്പോൾ എവിടെയോ കയറി കൊണ്ടതാ എന്നാ തോന്നുന്നേ

 

അർജുൻ : നീ ഒന്നും ശ്രദ്ധിക്കണ്ട അമ്മു എപ്പോഴും മുറിവും ഒടിയലും ഒക്കെ തന്നെ ആ വിരല് ഇടക്ക് വച്ച് ഒടിഞ്ഞിട്ടുള്ളതല്ലേ…

 

അമ്മു : ഓഹ്… ഇതൊരു ചെറിയ മുറിവല്ലേ… വാ അകത്തൊട്ട് പോകാം ആരെങ്കിലും കേട്ടാൽ വഴക്കാണെന്ന് കരുതും

 

ഇത്രയും പറഞ്ഞു അമ്മു വീട്ടിലേക്കു കയറി പിന്നാലെ അർജുനും

 

അർജുൻ : റൂമിലേക്ക് വാ മരുന്ന് വച്ച് തരാം

 

അമ്മു : മരുന്നൊന്നും വേണ്ട… പിന്നെ ഈ ചെറിയ മുറിവിനല്ലേ മരുന്ന്

 

അർജുൻ : നീ ഇങ്ങ് വന്നേ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക്‌ കയറി ശേഷം ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *