അർജുൻ : അവൾക്ക് എന്താ പറ്റിയെ
നേഴ്സ് : നിങ്ങൾ ആ കുട്ടിയുടെ ആരെങ്കിലുമാണോ
അമ്മു : ഇത് അവളുടെ ചേട്ടനാ സിസ്റ്റർ
നേഴ്സ് : ഉം നന്നായിട്ടുണ്ട് കൊണ്ട് തള്ളിയിട്ട് അങ്ങ് പോയാൽ മതിയല്ലോ പിന്നെ തിരിഞ്ഞു നോക്കരുത് ഇതൊക്കെ വല്ലാത്ത കഷ്ടം തന്നെയാ
അർജുൻ : എന്ത് തള്ളിയെന്ന് അവൾക്ക് എന്താ
നേഴ്സ് : അപ്പോൾ നിങ്ങൾക്ക് ഒന്നും അറിയില്ലേ രണ്ടാഴ്ച മുൻപ് ആ കുട്ടിയുടെ ഹസ്ബൻണ്ടും ആയാളുടെ അമ്മയും കൊണ്ട് അഡ്മിറ്റ് ചെയ്തതാ ഗർഭിണി ആയിരുന്നു അബോർഷൻ ആയിപോയി എവിടെയൊ വന്നു വീണു എന്നാ പറഞ്ഞെ സർജറി ഒക്കെ കഴിഞ്ഞു രണ്ട് മൂന്ന് ദിവസം കൂടെ ആളുണ്ടായിരുന്നു പിന്നെ ഹോസ്പിറ്റലിൽ പൈസ അടച്ച് നോക്കാൻ ആളെ ഏർപ്പാടാക്കിയ ശേഷം അവർ പോയി പൈസ അടച്ചതൊക്കെ ശെരിതന്നെ ഞങ്ങൾ നോക്കുകയും ചെയ്യും എന്നാലും ആരെങ്കിലുമൊക്കെ ഒന്ന് വന്നു നോക്കണ്ടേ… കണ്ടിട്ട് തന്നെ കഷ്ടം തോന്നുന്നു…
അമ്മു : അജു വന്നേ
ഇത്രയും പറഞ്ഞു അമ്മു അർജുനെയും കൂട്ടി റൂമിലേക്ക് കയറി അപ്പോൾ കിടക്കയിൽ ഇരുന്ന സാന്ദ്ര കരയുകയായിരുന്നു അർജുനെയും അമ്മുവിനെയും കണ്ട സാന്ദ്ര വേഗം കണ്ണ് തുടച്ചു
സാന്ദ്ര : ഞാൻ കരുതി എന്നെ കാണാൻ വന്നതാകുമെന്ന് അതാ…. സോറി നിങ്ങള് പൊക്കൊ
അമ്മു : എന്താ സാന്ദ്രേ പറ്റിയെ.. ഇതൊക്കെ എന്താ
സാന്ദ്ര : ഒന്നുമില്ല ഏട്ടത്തി ഞാൻ ചെയ്തതിനൊക്കെ എനിക്ക് തിരിച്ചു കിട്ടുന്നതാ… നിങ്ങള് പൊക്കൊ സാരമില്ല
അമ്മു : എങ്ങോട്ട് പോകാൻ അതും നിന്നെ ഈ അവസ്ഥയിൽ കണ്ടിട്ടോ… ഇവിടെ ആരുമില്ലേ നീ വീട്ടിൽ ഒന്നും അറിയിച്ചില്ലേ…. അജു എന്താ കാര്യമെന്ന് ഇവളോട് ചോദിച്ചേ