Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

ഇത്രയും പറഞ്ഞു അമ്മു അവനെ വീണ്ടും ഇടിച്ചു താഴെ ഇട്ടു

 

അർജുൻ : അതിന് മാത്രം നിനക്ക് മാപ്പില്ല.. ഡിവോഴ്സ് കേസിനോടൊപ്പം കോടതിൽ നീ ഇതിനു കൂടി സമാധാനം പറയണം… വാ അമ്മു

 

ഇത്രയും പറഞ്ഞു അമ്മുവിനെയുംകൊണ്ട് അർജുൻ പുറത്തേക്ക് ഇറങ്ങി…

 

അല്പസമയത്തിന് ശേഷം ഇരുവരും കാറിൽ

 

അർജുൻ : ഇതാണോ ഒന്നിലും ഇടപെടില്ല എന്ന് പറഞ്ഞത്

 

അമ്മു : പിന്നെ അവന്റെ ചൊറിഞ്ഞ വർത്തമാനവും കേട്ടോണ്ട് നിൽക്കണോ… അവന് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നു അതാ കൊടുത്തത്… പിന്നെ ഞാൻ മാത്രമല്ലല്ലോ അജുവും അവനെ എടുത്തിട്ട് അലക്കിയല്ലോ

 

അർജുൻ : നീ തുടങ്ങിയില്ലേ പിന്നെ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ… അവരെങ്ങാൻ പോലീസിനെ വിളിച്ചെങ്കിൽ അതോടെ തീർന്നേനെ രണ്ട് പേർക്കും കൂടി ജയിലിൽ പോയി കിടക്കായിരുന്നു

 

അമ്മു : എനിക്ക് ഈ പോലീസിനെയും ജയിലിനേയും ഒരു പേടിയുമില്ല

 

അർജുൻ : അതെനിക്ക് അറിയാം നിനക്ക് ഒന്നിനേയും പേടിയില്ലെന്ന്… ദേ സത്യം പറ നീ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു അല്ലേ

 

അമ്മു : അതെ സാന്ദ്രയുടെ കഥ കേട്ടപ്പോൾ തന്നെ അവനെ ചവിട്ടി കൂട്ടണം എന്ന് ഞാൻ ഉറപ്പിച്ചതാ… പിന്നെ ഇതിന്റെ പേരിൽ എന്നോട് എങ്ങാനും പിണങ്ങിയാൽ പിന്നെ…

 

അർജുൻ : പിന്നെ…

 

അമ്മു : പിന്നെ അജു മിണ്ടാൻ വന്നാലും ഞാൻ മിണ്ടില്ല കാരണം ന്യായം എന്റെ ഭാഗത്താ… അവൻ ആ…

 

അമ്മു വിന്റെ കണ്ണുകൾ നിറഞ്ഞു

 

അർജുൻ : എന്താ അമ്മു കുഞ്ഞിനെ ഓർത്താണോ… പോട്ടെ വിട്ടേക്കെടി

Leave a Reply

Your email address will not be published. Required fields are marked *