“എന്റെ കൊച്ചിനെ വിടാൻ…”
ഗിരിജ മുന്നോട്ട് പോകാൻ ഒരുങ്ങി അടുത്ത നിമിഷം അമ്മു അവരുടെ കയ്യിൽ പിടുത്തമിട്ടു
അമ്മു : കൂടുതൽ അഭ്യാസം എടുത്താൽ പ്രായമൊന്നും ഞാൻ നോക്കില്ല നിങ്ങളും വാങ്ങും അങ്ങോട്ട് മാറി നിൽക്ക് കിളവി…..
അപ്പോഴേക്കും അർജുൻ വിവേകിനെ താഴെ നിന്നും കുത്തിനു പിടിച്ചു എഴുനേൽപിച്ചു
വിവേക് : വേണ്ട… പ്ലീസ്
അർജുൻ : പ്ലീസോ ആരുടെ പ്ലീസ്… നീ എന്താ പറഞ്ഞെ എന്റെ പെങ്ങളെ വേണ്ടന്നോ അതിന് ആര് അവളെ ഇനി ഇങ്ങോട്ടേക്കു വിടുന്നു…..ഇത്രയും പറഞ്ഞു അർജുൻ അവന്റെ വയറ്റിൽ മുട്ട് കയറ്റി
വിവേക് : ആ… അമ്മേ
അർജുൻ : ഇത് എന്തിനാണെന്ന് അറിയാമോ എന്റെ അമ്മുവിനെ തൊട്ടതിന്…
ശേഷം അർജുൻ വീണ്ടും അവന്റെ കരണത്ത് അടിച്ചു “ഇത് അവളെ പറ്റി അപവാദം പറഞ്ഞതിന്
ഇത്രയും പറഞ്ഞു അർജുൻ അവനെ അവന്റെ അമ്മയുടെയും അച്ഛമ്മയുടെയും അടുത്തേക്ക് എടുത്ത് എറിഞ്ഞു ഇത് കണ്ട സുമയും ഗിരിജയും വിവേകിനടുത്തേക്ക് പോകാൻ ഒരുങ്ങി
അമ്മു : തോട്ട് പോകരുത്… കഴിഞ്ഞിട്ടില്ല
അർജുൻ : എന്റെ കൊച്ചിനെ ഒരു ഈർക്കിലുകൊണ്ടു പോലും ഞങ്ങൾ തൊട്ടിട്ടില്ല ആ അവളെയാ നിങ്ങൾ ഇവിടെ ഇട്ട് കൊല്ലാകുല ചെയ്തത്… അവളെ തൊട്ടാൽ ആരും ചോദിക്കാൻ വരില്ലെന്ന് കരുതിയോ അവൾക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ 😡
അമ്മു : എന്താടാ കോപ്പെ നോക്കുന്നെ 😡
താഴെ കിടക്കുന്ന വിവേകിനെ അവൾ ഒന്ന് കൂടി നോക്കി ശേഷം അവന്റെ കയ്യിൽ പിടുത്തമിട്ടു