അർജുൻ : അമ്മു…
എന്നാൽ അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു വീടിനുള്ളിലേക്ക് കയറിയിരുന്നു ശേഷം നിലത്ത് നിന്ന് എഴുനേൽക്കാൻ ശ്രമിക്കുന്ന വിവേകിനെ വീണ്ടും ഇടിക്കാൻ തുടങ്ങി
അമ്മു : നിനക്കിത് ഞാൻ അന്നേ ഓങ്ങിവച്ചതാടാ… ഇത്രയും വൈകിയ സ്ഥിതിക്ക് മുതലും പലിശയും ചേർത്ത് തന്നെ തരാം…. പെണ്ണുങ്ങളെ കാണുമ്പോൾ നിനക്കെന്താടാ കടി.. മറ്റേ മോനെ
അപ്പോഴേക്കും ശബ്ദം കേട്ട വിവേകിന്റെ അമ്മയും അച്ചമ്മയും അവിടേക്ക് എത്തിയിരുന്നു
ഗിരിജ : അയ്യൊ എന്റെ കുഞ്ഞിനെ കൊല്ലുന്നേ
അടുത്ത നിമിഷം അമ്മു ഗിരിജക്ക് നേരെ തിരിഞ്ഞു
അമ്മു : വാ അടക്ക് തള്ളേ ഇല്ലെങ്കിൽ നിങ്ങൾക്കും കിട്ടും… നിങ്ങളെ ഞാൻ അന്നേ നോക്കിയിട്ടതാ..
അപ്പോഴേക്കും വിവേക് താഴെ നിന്നും എഴുനേറ്റ് തിരിഞ്ഞു നിൽക്കുന്ന അമ്മുവിനെ അടിക്കാനായി കൈ ഓങ്ങി അപ്പോഴേക്കും അകത്തേക്ക് എത്തിയ അർജുൻ അവന്റെ കയ്യിൽ പിടുത്തമിട്ടു
ശേഷം അവന്റെ മുഖത്ത് ആഞ്ഞിടിച്ചു
“ഇത് എന്തിനാണെന്ന് അറിയാവോടാ എന്റെ പെങ്ങളെ വേദനിപ്പിച്ചതിന്…ഇത് എന്തിനാണെന്ന് അറിയാവോ അവളെ കരയിച്ചതിന്…. ഇത് അവളെ അനാഥയെ പോലെ കൊണ്ടു തള്ളിയതിന്…”
അർജുൻ അവന്റെ മുഖത്ത് ആഞ്ഞാഞ് ഇരിക്കാൻ തുടങ്ങി
സുമ ( വിവേകിന്റെ അമ്മ ) : വേണ്ട എന്നെ കുഞ്ഞിനെ ഇങ്ങനെ തല്ലല്ലെന്ന് പറ
അമ്മു : വാ അടക്ക് തള്ളേ ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ തല്ലണം കെട്ടികൊണ്ട് വന്ന പെണ്ണിനെ മോൻ ദ്രോഹിക്കുമ്പോൾ നിങ്ങൾ തടഞ്ഞോ ഇല്ലല്ലോ… നിങ്ങളെ പോലുള്ള അമ്മമാരുടെ മുന്നിലിട്ട് തന്നെ ഇവനെയൊക്കെ തല്ലണം