ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ടെടുത്തു
അല്പസമയത്തിന് ശേഷം അവർ വിവേകിന്റെ വീടിനു മുന്നിൽ
അമ്മു : ഇത് തന്നെയല്ലേ വീട്
അർജുൻ : അതെ ഇത് തന്നെയാ നീ വാ…പിന്നെ അധികം പ്രശ്നമൊന്നും വേണ്ട നമുക്ക് കാര്യം പറയാം എന്നിട്ട് കേസിനെ പറ്റിയും സംസാരിക്കാം
അമ്മു : അത്രേ ഉള്ളു അജു 😊
ഇരുവരും വീടിന്റെ വാതിലിനു മുന്നിൽ എത്തി കാളിങ്ങ് ബെൽ അടിച്ചു
അല്പനേരത്തിനുള്ളിൽ തന്നെ വീടിന്റെ വാതിൽ തുറക്കപ്പെട്ടു വാതിൽ തുറന്നത് വിവേക് തന്നെയായിരുന്നു
വിവേക് : നിങ്ങളൊ നിങ്ങൾക്കെന്താ ഇവിടെ കാര്യം
ആദ്യം ഒന്ന് പതറിയെങ്കിലും വിവേക് അവരോടായി ചോദിച്ചു
വിവേക് : സാന്ദ്രയുടെ കാര്യം വല്ലതുമാണെങ്കിൽ എനിക്ക് താല്പര്യമില്ല… അവളുടെ ചേട്ടൻ അവളെ കൊണ്ടുപോയെന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ അറിഞ്ഞു അത് നീയാണോ… പ്രശ്നം തീർക്കാനോ മറ്റോ ആണെങ്കിൽ എനിക്ക് താല്പര്യമില്ല… നിന്റെ പെങ്ങളെ എനിക്ക് വേണ്ട അതുകൊണ്ട് പോകാൻ നോക്ക് പിന്നെ കേസ് വല്ലതും ഉണ്ടെങ്കിൽ അതും കൊടുത്തേക്ക് ബാക്കി ഞാൻ നോക്കികൊള്ളാം
അടുത്ത നിമിഷം അമ്മു കൈമുറുക്കി വിവേകിന്റെ മൂക്കിൽ തന്നെ ഒന്ന് കൊടുത്തു
“ആ”
മൂക്ക് പൊക്കികൊണ്ട് നിലവിളിച്ച വിവേകിന്റെ നെഞ്ചിലേക്ക് അമ്മു ആഞ്ഞു ചവിട്ടി.. ചവിട്ടുകൊണ്ട വിവേക് വീടിനുള്ളിലേക്ക് തെറിച്ചു വീണു
“വേണ്ട വേണ്ടാന്ന് വെക്കുമ്പോൾ നീ ചോദിച്ചു വാങ്ങിയെ അടങ്ങു അല്ലേടാ പൂ മോനെ…”