അർജുൻ രോഷം കടിച്ചമർത്തി
ഇത് കേട്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞു
അർജുൻ : അപ്പോൾ ഇനി വീടിന്റെ രെജിസ്ട്രേഷനെ പറ്റി സംസാരിക്കാം ഈ ആഴ്ച തന്നെ നടത്തണം ഇപ്പോൾ വീട് അച്ഛന്റെ പേരിലല്ലേ അത് മാറ്റണം അവകാശികൾ 3 ആകണം ഒരു ഭാഗം ഏട്ടന് വേറെ ഒന്ന് അമ്മയുടെയും അച്ഛന്റെയും പേരിൽ പിന്നെ ഒന്ന് അമ്മുവിന്റെ പേരിൽ ഞങ്ങൾക്ക് ഞങ്ങളുടെ റൂം മാത്രം മതിയാകും ഞങ്ങൾക്ക് തോന്നുമ്പോൾ ഞങ്ങൾ ഇങ്ങോട്ടേക്കു വരും നിക്കണം എന്ന് തോന്നുന്ന അത്രയും നിന്നിട്ട് പോകും
ദേവി : അജു നീ….
അർജുൻ : ഞാൻ നിങ്ങളെ ആരെയും ഇറക്കി വിടാൻ ഒന്നും വന്നതല്ല… നിങ്ങൾ ഒന്നും ഒരിടത്തേക്കും പോകാതിരിക്കാനാ കാല് കുത്തരുത് എന്ന് പറഞ്ഞിട്ടും ഇങ്ങോട്ടേക്ക് വന്നത് എല്ലാവരും ഇവിടെ തന്നെ ഉണ്ടാകണം പിന്നെ സാന്ദ്രയുടെ കാര്യം ആ വിവേകിനു കൊടുത്തതെല്ലാം നമ്മൾ തിരിച്ചു വാങ്ങിക്കും അതെല്ലാം സാന്ദ്രക്ക് അവകാശപ്പെട്ടതാ
ഇത്രയും പറഞ്ഞു അർജുൻ ശ്രുതിയുടെ ദേഹത്ത് ഒട്ടിനിൽക്കുന്ന അവളുടെ മകനെ നോക്കി ചിരിച്ചു
അർജുൻ : മോന് ഞാൻ ആരാണെന്നു മനസ്സിലായോ… ചെറിയച്ഛൻ.. മോന് തരാൻ ഒന്നും കൊണ്ടുവന്നിട്ടില്ല പെട്ടെന്ന് വന്നതല്ലേ അടുത്ത തവണയാകട്ടെ ഒരുപാട് ചോക്ലേറ്റും ടോയ്‌സും ഒക്കെ കൊണ്ടുവരാം… എന്നാൽ ശെരി ഞാൻ ഇറങ്ങുവാ ഇനി പണം ചോദിക്കുന്നവർക്ക് എന്റെ നമ്പർ കൊടുത്താൽ മതി ഞാൻ സെറ്റിൽ ചെയ്തോളാം സാന്ദ്രേ ഇറങ്ങുവാ നീ ഇവരുടെ കൂടെ നിൽക്ക് ഏട്ടനും ഏടത്തിയും ഇപ്പോഴും ആ ചെറിയ വീട്ടിലാ താമസ്സിക്കുന്നെ അതുകൊണ്ട് മോള് ഇവിടെ നിന്നോ അല്ലെങ്കിലും അമ്മ നോക്കുന്നത് പോലെ ആർക്കും നോക്കാൻ പറ്റില്ലല്ലോ നന്നായിട്ട് പഠിക്കണം ഇനി അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി… അമ്മു വാ പോകാം