അർജുൻ : എല്ലാം അച്ഛന്റെ തലയിൽ ഇടണ്ട ചേട്ടാ ഇവിടെ നടന്ന എല്ലാത്തിനുംഏട്ടനും ഒരു പ്രധാന കാരണമാണ് ഏട്ടൻ എപ്പോഴെങ്കിലും സ്വന്തമായി ഒരു നിലപാട് എടുത്തിട്ടുണ്ടോ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടോ അച്ഛൻ എന്ത് ചെയ്യുന്നോ അത് സമ്മതിച്ചുകൊടുക്കും അവസാനം എല്ലാം പോയപ്പോൾ കുറ്റം മുഴുവൻ അച്ഛനായി അല്ലേ… ശെരി 90 ഉം തരാം എല്ലാ കടവും വീട്ടിക്കോ അപ്പോൾ ഇനി എന്താ അച്ഛൻ പറ ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ഞാൻ വിളിക്കും കാരണം എനിക്ക് ഒരു അച്ഛനെ ഉള്ളു
ശേഖരൻ : മതി… നീ ജയിച്ചു പോരെ എല്ലാം നിന്റെ കയ്യിലായി… എനിക്ക് ഒരാഴ്ച്ചത്തെ സമയം തരണം അതിനുള്ളിൽ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങിക്കോളാം
അർജുൻ : ഇപ്പോഴും ചെയ്തതിലൊന്നും കുറ്റബോധം തോന്നുന്നില്ല അല്ലേ… ഇപ്പോഴും ഞാൻ എല്ലാം കൈക്കലാക്കിയവനായി
ശേഖരൻ : ഇല്ല ഒരു കുറ്റബോധവും ഇല്ല എന്റെ മോളുടെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ ഇത് ചെയ്തത് ആ കാര്യത്തിൽ ഞാൻ വിജയിച്ചിട്ടുണ്ട്
അർജുൻ : നല്ല ഭാവി…എന്നെ കൊണ്ട് ഒന്നും പറയിക്കരുത് 😡
ഇത്രയും പറഞ്ഞു അർജുൻ വീടിനു പുറത്തേക്കു പോയി ശേഷം സാന്ദ്രയേയും കൂട്ടി അകത്തേക്ക് വന്നു
ദേവി : സാന്ദ്രേ നീ എന്താ ഇവിടെ…. മോളെ നിനക്ക് എന്താ പറ്റിയെ
ശേഖരൻ : സാന്ദ്രേ എന്താ… ങ്ങേ.. എന്ത് കൊലമാ ഇത്
അർജുൻ : കുറച്ച് നാൾ കൂടി കഴിഞ്ഞെങ്കിൽ ഇങ്ങനെ പോലും ഇവളെ കിട്ടില്ലായിരുന്നു ആ നാറി അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ഇവളെ കോടികൾ കൊടുത്ത് കെട്ടിച്ച് കൊടുത്താൽ പോരാ അവൾ എങ്ങനെയാ ജീവിക്കുന്നത് എന്ന് കൂടി അനേഷിക്കണം എങ്കിലെ അച്ഛൻ അച്ഛനാകു…മോളുടെ ഇഷ്ടത്തിന് വിവാഹം നടത്തിയാൽ എല്ലാം ആയി എന്ന് കരുതുന്ന ഒരാളായി പോയല്ലോ എന്റെ അച്ഛൻ ഇവള് കുഞ്ഞാ എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് വരും വാശി പിടിക്കും നല്ലതും ചീത്തയും കണ്ടെത്തി കൊടുക്കേണ്ടത് നമ്മളാ അമ്മു തലയിൽ കൈ വച്ച് പറഞ്ഞതല്ലേ അവൻ ഒരു ചെറ്റയാണെന്ന് എന്നിട്ട് നിങ്ങൾ കേട്ടോ ഇല്ല അപ്പോൾ ഇവള് കുറ്റകാരിയായി ഇപ്പോൾ ഇവളുടെ അവസ്ഥകണ്ടില്ലേ ആരും നോക്കാൻ ഇല്ലാതെ ഹോസ്പിറ്റലിൽ കിടക്കുവായിരുന്നു ഇവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ ങ്ങേ…. ആ വിവേക് കല്യാണം കഴിഞ്ഞത് മുതൽ ഇവളെ ദ്രോഹിക്കുകയായിരുന്നു കുറച്ചു നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ