ഭാര്യയും മക്കളുമുള്ള വമ്പൻ സ്രാവുകൾ പോലും അവളോട് വിവാഹാഭ്യാർത്ഥന നടത്തിയിട്ടുണ്ട്..
ആർക്കും പിടി കൊടുക്കാതെ,എല്ലാവരേയും കൊതിപ്പിച്ച് കൊണ്ട് പല്ലവി പാറിപ്പറന്ന് നടന്നു..
✍️✍️✍️…
ഇന്ന് പല്ലവിക്കൊരു പാർട്ടിയുണ്ട്..
കേരളത്തിലും വിദേശത്തുമായി അനേകം ജ്വല്ലറികളുളള സ്റ്റീഫൻ അച്ചായന്റെ മോളുടെ വിവാഹ റിസപ്ഷൻ..
ഏഴ് മണിക്കുള്ള പാർട്ടിക്ക് മൂന്ന് മണിക്ക് തന്നെ പല്ലവി ബ്യൂട്ടിപാർലറിൽ പോയി..
സ്ഥിരം പോവുന്ന പാർലറിൽ നിന്നും ആറ് മണിക്ക് അവൾ പുറത്തിറങ്ങുമ്പോ ഒരപ്സരസിനെപ്പോലെ സുന്ദരിയായിരുന്നു.
ഏത് പാർട്ടിയിലായാലും മുഴുവൻ പേരുടേയും ശ്രദ്ധ തന്നിലാവണമെന്ന് പല്ലവിക്ക് നിർബന്ധമായിരുന്നു..
സൗന്ദര്യ സംരക്ഷണത്തിനും, മറ്റുളളവരുടെ മുന്നിൽ തിളങ്ങി നിൽക്കുന്ന ഡ്രസുകൾക്കും വേണ്ടി പണം എത്ര ചിലവാക്കാനും പല്ലവിക്ക് മടിയില്ല..
പാർലറിൽ നിന്നിറങ്ങിയ പല്ലവി സ്വയം കാറോടിച്ച് വീട്ടിലേക്ക് പോയി..
ഡ്രസ് മാറാനാണവൾ വീട്ടിലേക്ക് പോവുന്നത്..
ഈ പാർട്ടിക്കായി മാത്രം അവൾ പ്രത്യേകം സാരി വാങ്ങിയിട്ടുണ്ട്..
പല്ലവിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ്, ടൗണിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ വരദ..
അവളും ഈ പാർട്ടിക്ക് വരുന്നുണ്ട്… അവളുടെ ഭർത്താവ് നിന്ന് തിരിയാൻ നേരമില്ലാത്തത്ര തിരക്കുള്ള കാർഡിയോളജിസ്റ്റാണ്..
പാർട്ടികൾക്കൊന്നും അയാൾ പോവാറില്ല..അതിനുള്ള സമയവും അയാൾക്കില്ല..
രാത്രി പന്ത്രണ്ട് മണിക്കും അയാൾ ഓപ്പറേഷൻ തീയറ്ററിലായിരിക്കും.