ഏഴു വർണങ്ങളും വിരിയട്ടെ 1
Ezhu Varnnangalum Viriyatte Part 1 | Author : Spulber
✍️.. രണ്ടാമത്തെ പെഗ്ഗടിച്ചിട്ടും തലക്ക് പിടിക്കാഞ്ഞ് ഭ്രാന്തെടുത്ത പല്ലവിത്തമ്പുരാട്ടി,
കട്ടിക്കൊന്ന് കൂടി ഒഴിച്ചടിച്ചു..
തൊണ്ടയിലൂടെ ഒരു തീക്കട്ട താഴോട്ടിറങ്ങിപ്പോകുന്നത് അവൾ ശരിക്കറിഞ്ഞു..
ചിക്കൻ വറുത്ത് വെച്ചതിൽ നിന്നും എല്ലില്ലാത്തൊരു കഷ്ണമെടുത്ത് വായിലേക്കിട്ടു..
മേശപ്പുറത്ത് നിന്നും സിഗററ്റിന്റെ പാക്കറ്റും, ലൈറ്ററുമെടുത്ത് ഒരു ലൈറ്റ് കിംഗിന് തീ കൊളുത്തി..
ഒരു വലി ആഞ്ഞ് വലിച്ച് അവൾ പുക ഊതിപ്പറത്തി..
എ സി മുറിയിൽ ആ പുക പുറത്തേക്ക് പോകാതെ അവിടെത്തന്നെ നിന്നു.. പിന്നെ ആ പുകച്ചുരുളുകൾ പതിയെ അന്തരീക്ഷത്തിൽ ലയിച്ചു..
പല്ലവി സിഗററ്റ് ചുണ്ടിൽ തന്നെ വെച്ച് സെറ്റിയിലേക്ക് ചാരി..
ഇന്നെന്തേ എത്രയടിച്ചിട്ടും തലക്ക് പിടിക്കാഞ്ഞൂ എന്നവൾ ചിന്തിച്ചു..
രണ്ടെണ്ണമടിച്ചാ പിന്നെ ബോധം കെട്ടുറങ്ങുന്നതാണ്..
ഇന്ന് മൂന്നെണ്ണം അടിച്ചിട്ടും ഒരു കുലുക്കവുമില്ല..
ഈ കുപ്പി മുഴുവൻ അടിച്ചാലും ഇന്ന് തന്റെ ബോധം മറയില്ലെന്ന് പല്ലവിക്ക് തോന്നി..
ഇന്നൊരു സ്പെഷൽ ഡേ യാണ്..
തന്റെ ജീവിതത്തിൽ ഒരു പുതു വസന്തം പിറന്ന ദിവസമാണിന്ന്..
വർണങ്ങളും, വസന്തങ്ങളും എന്നേ മാഞ്ഞ് പോയ ജീവിതമാണ് തന്റേത്..
വരണ്ടുണങ്ങിയക്കിടന്ന തരിശായ ഭൂമികയിൽ ഇന്നൊരു കുളിർ മഴ പെയ്തു..
അതൊരു പേമാരിയായിരുന്നു..
തന്നെ അടിമുടി ഉലച്ച് കളഞ്ഞ കൊടും പേമാരി..
അതിൽ താൻ ആടിയുലഞ്ഞ് പോയി..