ഏഴു വർണങ്ങളും വിരിയട്ടെ 1 [സ്പൾബർ]

Posted by

പിന്നെ മരണം വരെ അവൾ അച്ചനോട് മിണ്ടിയില്ല..

മരണക്കിടക്കയിൽ അച്ചനവളോട് മാപ്പ് പറഞ്ഞെങ്കിലും അയാൾക്ക് മാപ്പ് കൊടുക്കാൻ പല്ലവി തയ്യാറായില്ല..

 

 

പല്ലവിയുടെ മുപ്പത്തെട്ടാം വയസിൽ അവളുടെ അമ്മയും മരിച്ചു..

മരണ സമയത്ത് അമ്മയും അവസാനമായി അവളോട് പറഞ്ഞത് ഒരു വിവാഹം കഴിക്കാനാണ്..

ഒറ്റക്കുള്ള ജീവിതം ആസ്വദിച്ച് തുടങ്ങിയ പല്ലവി അമ്മയുടെ അവസാന ആഗ്രഹവും തള്ളിക്കളഞ്ഞു..

 

 

ഇന്ന് പല്ലവിയുടെ എല്ലാം തന്റെ ബിസിനസാണ്..

സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അറിയപ്പെടുന്ന,ആദരിക്കപ്പെടുന്ന വ്യക്തിത്വമാണിന്ന് പല്ലവി..

വ്യാപാര സംഘടകളുടെ തലപ്പത്തും ഇന്ന് പല്ലവിയുണ്ട്..

 

 

കുമിഞ്ഞ് കൂടുന്ന പണം ചിലവാക്കാൻ മാർഗവും സമയവും പല്ലവിക്കില്ല..

കൈ വെച്ച മേഖലയിലെല്ലാം അവൾ വെന്നിക്കൊടി പാറിച്ചു..

കുറേ കാലമായുള്ള ഒരു ജ്വല്ലറി എന്ന ആഗ്രഹവും നിറവേറ്റാനുള്ള ഒരുക്കത്തിലാണവൾ..

അതിന്റെ കാര്യങ്ങളൊക്കെ ഏതാണ്ട് റെഡിയായിട്ടുണ്ട്..

ആർഭാട ജീവിതം നയിച്ച പല്ലവി ഒരു രാജ്ഞിയെപ്പോലെ വാണു..

 

 

രാഷ്ട്രീയത്തിലും,സിനിമയിലും അവൾക്ക് സുഹൃത്തുക്കൾ ഏറെയുണ്ട്..

സുഹൃത്തുക്കൾക്കിടയിൽ നിന്ന് പോലും പ്രലോഭനമുണ്ടായിട്ടും വിവാഹം കഴിക്കില്ല എന്ന പല്ലവിയുടെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല..

 

 

സിനിമയിൽ ഹീറോയോടടുത്ത് നിൽക്കുന്ന ഒരു നടൻ നിരന്തരം അവളോട് വിവാഹാഭ്യാർത്ഥന നടത്തിയതാണ്..

അടുത്ത തെരെഞ്ഞെടുപ്പിൽ തീർച്ചയായും എം എൽ എ ആവുമെന്ന് ഉറപ്പുള്ള ഒരുയുവനേതാവും അവളെ വിടാതെ കൂടിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *