ഏഴു വർണങ്ങളും വിരിയട്ടെ 1 [സ്പൾബർ]

Posted by

കോവിലകമാണെങ്കിലും, അമ്മയുടെ മരണശേഷം പല്ലവി അതെല്ലാം ഇടിച്ച് നിരത്തി ഏറ്റവും പുതിയ മോഡലിലുള്ള ഒരു ബംഗ്ലാവ് പണി കഴിപ്പിച്ചു..

 

 

ഇരുപതാം വയസിൽ ഒരു ക്രിസ്ത്യാനി പയ്യനുമായി പ്രണയത്തിലായ പല്ലവി, അവൾക്ക് വിവാഹാലോചന വന്നപ്പോ തന്റെ പ്രണയം വീട്ടിൽ പറഞ്ഞു..

അഭിമാനത്തിന് ജീവനേക്കാൾ വില കൽപിച്ചിരുന്ന അവളുടെ അച്ചന് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ബന്ധമായിരുന്നത്..

പല്ലവിയെ ക്രൂരമായി ശിക്ഷിച്ച അയാൾ അവളുടെ കാമുകനെയും വെറുതെ വിട്ടില്ല..

 

 

എന്നാൽ അവനെ മാത്രമേ താൻ കല്യാണം കഴിക്കൂന്നും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ചൻ അവനാണെന്നും പല്ലവി തുറന്ന് പറഞ്ഞതോടെ അവളുടെ അച്ചന് ഭ്രാന്ത് പിടിച്ചു..

കുടുംബ സുഹൃത്തായ ഒരു ഗൈനക്കോളജിസ്റ്റിനെ കൊണ്ട് പല്ലവിയെ അബോർഷൻ ചെയ്യിച്ചു..

 

 

പിന്നെ പല്ലവി അവളുടെ കാമുകനെ കണ്ടിട്ടേയില്ല..

ഒരാളെ കൊല്ലാനൊന്നും ഒരു മടിയുമില്ലാത്ത തന്റെ അച്ചൻ അവനേയും കൊന്നിട്ടുണ്ടാവുമെന്ന് അവൾക്കുറപ്പായിരുന്നു..

 

 

പിന്നെ പല്ലവിക്ക് വേണ്ടി അച്ചൻ ധാരാളം ആലോചനകൾ കൊണ്ടുവന്നു..

എല്ലാം വലിയ പണക്കാർ..

എന്നാൽ പിന്നൊരു വിവാഹത്തിന് പല്ലവി സമ്മതിച്ചില്ല..

മരണം വരെ താൻ വിവാഹം കഴിക്കില്ലെന്ന് അവൾ വാശിയോടെ തീരുമാനമെടുത്തു..

 

 

കുടുംബത്തിൽ പെട്ട എല്ലാരും മാറി മാറി നിർബന്ധിച്ചിട്ടും പല്ലവി ഒരു വിവാഹത്തിന് തയ്യാറായില്ല..

വാശിയേക്കാൾ കൂടുതൽ അവൾക്ക് പകയായിരുന്നു..

തന്റെ കാമുകനേയും,വയറ്റിൽ വളരുന്ന കുഞ്ഞിനെപ്പോലും ഇല്ലാതാക്കിയ സ്വന്തം അച്ചനോട് അവൾക്ക് തീത്താൽ തീരാത്ത പകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *