ഇവിടെ,അച്ചായന്റെ മോളുടെ റിസപ്ഷന്റെ പാർട്ടിയും ഒരുക്കിയിരിക്കുന്നത് വിവേകാണ്..
രണ്ട് വർഷംകൊണ്ട് അറിയപ്പെടുന്ന യുവ ബിസിനസ് കാരനായി വിവേക് വളർന്നു..
വമ്പൻമാരുടെ പാർട്ടികളിലെ സ്ഥിരം സാനിധ്യമാണിന്ന് വിവേക്..
അവിവാഹിതനായ അവന്റെ പിന്നാലെ പല പെൺകുട്ടികളുടേയും അച്ചൻമാർ നടക്കുന്നുണ്ട്..
എന്നാൽ ഒരു രണ്ട് വർഷം കൂടി ബാച്ചിലറായി തുടരാനാണ് വിവേകിന്റെ തീരുമാനം..
“” ഹലോ വിവേക്… ഞാനൊന്ന് പരിചയപ്പെടാനിരുന്നതാ…
രണ്ട് മൂന്ന് തവണ ഞാൻ റസ്റ്റോറന്റിൽ വന്നിട്ടുണ്ട്… “..
പല്ലവി സന്തോഷത്തോടെ പറഞ്ഞു..
“ ഞാൻ കണ്ടിട്ടുണ്ട് മാഡം…
പല്ലവി മാഡത്തിനെ ഒന്ന് പരിചയപ്പെടണമെന്ന് ഞാനും കരുതിയതാ…””.
“” എങ്ങിനെ പോകുന്നു വിവേകിന്റെ ബിസിനസൊക്കെ… ?””..
“” നന്നായിട്ട് പോകുന്നു മാഡം…
ഈ പാർട്ടിയും ഞാനാ ചെയ്യുന്നേ… “..
“” ഓ… ആണോ… ?..
ഫുഡൊക്കെ വളരെ നന്നായിട്ടുണ്ട്…””.
“” താങ്ക്സ് മാഡം…
ഇതൊക്കെ കേൾക്കുന്നതാ മനസിനൊരു സംതൃപ്തി… “..
പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ട് കേട്ടു…
“” അവിടെ സ്റ്റേജ് പ്രോഗ്രാം തുടങ്ങിയെന്ന് തോന്നുന്നു…
നമുക്കവിടേക്ക് പോയാലോ മാഡം..?”..
വിവേക് ചോദിച്ചു..
“” സ്റ്റേജ് പ്രോഗ്രാമൊക്കെയുണ്ടോ…?”
“” അച്ചായന് ഒരേ നിർബന്ധം…
റീൽസിലൊക്കെ ഡാൻസ് ചെയ്യുന്ന പെൺപിള്ളാരില്ലേ, അവരെ മൂന്നാലെണ്ണത്തിനെ കൊണ്ട് വന്ന് ഇവിടെ ഡാൻസ് കളിപ്പിക്കണമെന്ന്…