മധുരമായൊരു പുരുഷ ശബ്ദം കേട്ട് പല്ലവി തിരിഞ്ഞ് നോക്കി..
സുമുഖനായൊരു ചെറുപ്പക്കരൻ..
ബ്ലാക്ക് പാന്റും,വൈറ്റ് ഷർട്ടും..
ഒരു കറുത്ത കോട്ടുമുണ്ട്..
ഒരു മുപ്പത് വയസ് മതിക്കും..
എവിടെയോ കണ്ടിട്ടുണ്ടെങ്കിലും പല്ലവിക്ക് അവനെ പരിചയമില്ല.. എങ്കിലും അവൾ ചിരിയോടെ ഹലോ പറഞ്ഞു…
“”മാഡം… ഞാൻ വിവേക്മാധവൻ..
ഇവിടുത്തെ ഫുഡ് മാജിക് റസ്റ്റോറന്റ് എന്റേതാണ്…””..
അവൻ പല്ലവിക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു…
പല്ലവിക്ക് ആളെ മനസിലായി..
അവൾ പുഞ്ചിരിയോടെ അവന് കൈ കൊടുത്തു..
ടൗണിലെ മൊത്തം ഹോട്ടലുകളിലേയും ബിസിനസ് ഒറ്റയടിക്ക് തന്റേതാക്കിയ വിരുതനാണ് ഈ നിൽക്കുന്ന വിവേക്..
വിദേശത്ത് പോയി ഹോട്ടൽ മാനേജ്മെന്റും, ഷെഫ് കോഴ്സും പൂർത്തിയാക്കി നാട്ടിൽ വന്ന് തുടങ്ങിയതാണ് ഫുഡ് മാജിക് റസ്റ്റോറന്റ്..
രണ്ട് വർഷം മുൻപ് തുടങ്ങിയ അതിന്റെ കുതിപ്പ് ഇപ്പഴും തുടരുകയാണ്..
കഠിനാധ്വാനിയാണ് വിവേക്..
ഏതെങ്കിലും ഒരു ജോലിക്കാരൻ അവധിയായാൽ ആ പണി ഏറ്റെടുക്കാൻ അവന് ഒരു മടിയുമില്ല..
ഏത് ഷെഫ് ലീവായാലും മുണ്ട് മാറ്റിയിറങ്ങാൻ വിവേക് തയ്യാറാണ്..
മേശ തുടക്കുന്ന പയ്യൻമാർ കുറവാണെങ്കിൽ അതും അവൻ ചെയ്യും..
ഒരു വട്ടം വിവേകിന്റെ റസ്റ്റോറന്റ് സന്ദർശിച്ചവർ അവിടുത്തെ രുചി വൈവിധ്യം കൊണ്ടും, വിവേകിന്റെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും വീണ്ടും അവിടേക്ക് വരും..
വമ്പൻ പാർട്ടികൾക്ക് കാറ്ററിംഗ് സർവീസും വിവേക് ചെയ്യുന്നുണ്ട്..