ടീച്ചർ അവനു ട്യൂഷൻ എടുത്തു കൊടുക്കണം.. ബുദ്ധിമുട്ട് ഇല്ലെങ്കിൽ.. കേട്ടോ..
സർ എന്നേ നോക്കി. ഞാൻ ഒരു നിമിഷം ആലോചിച്ചു. പൊതുവെ ട്യൂഷൻ എനിക്ക് താല്പര്യം ഇല്ല. പ്രതേകിച്ചു ആൺകുട്ടികൾക്ക്. അഞ്ചു ദിവസവും വാ ഇട്ടലച്ചു രണ്ട് ദിവസം ആണ് ഒരു റസ്റ്റ്.. അത്..
“അതിന് ടീച്ചർ വീട്ടിൽ വരണം എന്ന് ഇല്ല. അങ്ങോട്ട് വിടാം..
എന്റെ ആലോചന കണ്ട് ആവണം സർ പറഞ്ഞു.
“ശരി സർ.. ഞാൻ വീട്ടു ഓണറോട് കൂടി ഒന്ന് ചോദിച്ചോട്ടെ.. ഞാൻ പറഞ്ഞു.
“മതി.. എന്നിട്ട് എപ്പോ ആണ് ടീച്ചർക്ക് സമയം കിട്ടുക പറഞ്ഞാൽ
മതി… സർ പറഞ്ഞു.
“ശരി സർ..ഞാൻ സമ്മതിച്ചു.
അന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ഈ കാര്യം ഇത്തയോട് പറഞ്ഞു.
“അതിനു എന്താ മോളെ.. മാധവൻ മാഷ്ടെ കുട്ടി അല്ലെ..ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല.. ഇത്ത പറഞ്ഞു.
ഇത്ത പഴയ ടീച്ചർ വിളി ഇല്ല. അതിന് കാരണവും ഉണ്ട്.വളരെ അടുപ്പത്തോടെ ഒരു ചേച്ചിയെ പോലെ പെരുമാറുന്ന ഇത്തയുടെ ടീച്ചർ വിളി എനിക്ക് അരോചകം ആയിരുന്നു. അടുപ്പം ഉള്ളവർ എന്നെ ടീച്ചർ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആണ്. അത് ഞാൻ ഇത്തയോട് തുറന്നു പറഞ്ഞു. കിച്ചണിൽ ജോലി ചെയ്യുമ്പോ ആയിരുന്നു അത്. എന്തോ പറഞ്ഞപ്പോ ഇത്ത പഴയ പോലെ ടീച്ചർ എന്ന് വിളിച്ചു.
“ഇത്താ.. ഇങ്ങനെ ടീച്ചർ ടീച്ചർ എന്ന് വിളിക്കാതെ ഇത്താ.. എന്നെ പേര് വിളിച്ചാൽ മതി.
ഞാൻ പറഞ്ഞു.
“അതിപ്പോ മോള് ടീച്ചർ അല്ലെ അപ്പൊ പിന്നെ എങ്ങനെ പേര് വിളിക്കും.. ഇത്ത ചോദിച്ചു.
“അതിനു ഇത്തയെ ഞാൻ പഠിപ്പിക്കുന്നുണ്ടോ സ്കൂളിൽ..