” തനിക്ക് പറയട്ടെ ? ”
” വേണ്ട ഞാൻ കോഫി കുടിക്കുന്നുള്ളൂ..!! കോഫി പ്ലീസ് ”
അവൾ വെയ്റ്ററോട് ആവശ്യപ്പെട്ട ശേഷം അവനോട് സംസാരിച്ചുകൊണ്ടിരുന്നു.
” സോ എങ്ങനെയുണ്ടായിരുന്നു ലീവ് ഒക്കെ.. കുറച്ചു ദിവസമായല്ലോ കണ്ടിട്ട് ? ”
” ചുമ്മാ അടിച്ചു പൊളിച്ചു..! കുറച്ചു ദിവസം കുടുംബത്തിന് ഒപ്പം ചെലവഴിക്കണമെന്ന് തോന്നി പിന്നെ സത്യം പറഞ്ഞാൽ വെറുതെ ലീവ് എടുത്ത് ഇരിക്കുന്നത് ഞാൻ വിചാരിച്ചതിനെക്കാൾ രസമാണ് ട്ടോ..!! ”
അവൾ മറുപടി കൊടുത്തതും രണ്ട് പേരും ഒരു പോലെ ചിരിച്ചു.
” അല്ലെങ്കിലും ഈ കോർപ്പറേറ്റ് ജീവിതം മടുക്കുമ്പോൾ കുറച്ചു നാൾ മാറി നിൽക്കുന്നത് എല്ലാവർക്കും ആവശ്യമുള്ള കാര്യം തന്നെയാണ്.. താൻ ചെയ്തത് നല്ല കാര്യമായിട്ടെ ഞാൻ പറയൂ ”
ശിവ തൻറെ ജ്യൂസ് ചുണ്ടോടു ചേർത്തു.
ലീവ് എടുത്തതിന്റെ യഥാർത്ഥ കാരണം മറ്റൊന്ന് ആയിരുന്നു എങ്കിലും അവൾ ശിവക്ക് ഒരു ചിരി മാത്രം ആണ് മറുപടി നൽകിയത്.
” ഒരു സിപ്പ് എടുക്കുന്നോ ?? ”
ശിവ ചെറിയ ചിരിയോടെ കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് അവൾക്ക് മുന്നിലേക്ക് നീക്കി.
” വേണ്ട..!! ഞാൻ കോഫി പറഞ്ഞിട്ടുണ്ട് എനിക്ക് അത് മതിയാകും ”
” ഒക്കെ തൻറെ ഇഷ്ടം നിർബന്ധിക്കുന്നില്ല.. പിന്നെ ആൽബിയും മോളും ഒക്കേ സുഖമായിരിക്കുന്നൊ ? ”
” ആൽബിക്ക് എന്താ.. പഴയതുപോലെ ജോലിയും തിരക്കും ഒക്കെ ആയി അങ്ങനെ അടിപൊളിയായി തന്നെ പോകുന്നു..
അന്ന മോൾ അതിനേക്കാൾ ഹാപ്പി ആയിരിക്കുന്നു.. എല്ലാം കൊണ്ടും അങ്ങനെ അങ്ങനെ..!! ”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റെല്ലക്ക് ഉള്ള കോഫിയുമായി വെയ്റ്റർ അങ്ങോട്ടേക്ക് വന്നു.