അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

” ഇതെന്താണ്..?? ”

”  അത് എൻറെ ഭർത്താവിനു ആളു‌ടെ  ഒരു സുഹൃത്ത് നൽകിയതാണ് “”

” ഞാനിതൊന്ന് പൊട്ടിച്ചു നോക്കിക്കോട്ടെ..?? ” ചോദ്യം കഴിയുന്നതിനു മുന്നേ അയാൾ അത് പൊട്ടിച്ചു നോക്കിയിരുന്നു.

ടൈറ്റ് ആയ കവർ  പോലീസുകാരൻ  പൊട്ടിച്ചതും ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് വച്ചിരുന്ന അഞ്ച് പാക്കുകൾ കണ്ട് അവൾ ഞെട്ടി തരിച്ചു..!!

ഉള്ളം  കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് കയറി വരുന്നത് സ്റ്റെല്ല തിരിച്ച്  അറിഞ്ഞു.. !!

പ്രത്യേകം കവറിൽ പാക്ക് ചെയ്തിരിക്കുന്നതും കൊണ്ടും സജിന്റെ കയ്യിൽ നിന്ന് ഇതിനു മുൻപ്  നേരിട്ട്  കണ്ടു പരിചയം ഉള്ളതു കൊണ്ടും അതെന്താണെന്ന് അവൾക്ക് വളരെ കൃത്യമായി മനസ്സിലായി…!!

ചതിക്കപ്പെട്ടിരിക്കുന്നു….  ആരോ തന്നെ വളരെ വ്യക്തമായി പെടുത്തിയിരിക്കുന്നു..!!

പോലീസുകാരൻ നേരെ വന്ന് അവളുടെ സ്കൂട്ടിയുടെ ചാവി ഊരി പോക്കറ്റിലേക്ക് ഇട്ടു ശേഷം..അവളോട് സൈഡിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ അഞ്ചു പൊതികളും കൊണ്ട് നേരെ എസ് ഐയുടെ അടുത്തേക്ക് ചെല്ലുന്നതും രഹസ്യമായി എന്തോ ചെവിയിൽ സംസാരിക്കുന്നതും അവൾ കണ്ടു..

തന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ നിന്നും ഉയർന്ന്  നെഞ്ച് പൊട്ടുന്ന രീതിയിലേക്ക് എത്തുന്നത് സ്റ്റെല്ല  അറിഞ്ഞു…!!  കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി…

” മേഡത്തിന്റെ പേര് എന്താണ്..?? ”
എസ് ഐ അവളുടെ അടുത്തേക്ക് വന്നു.

”  എൻറെ പേര് സ്റ്റെല്ല ഞാനിവിടെ ഇലക്ട്രോണിക്  സിറ്റിയിൽ ഒരു ഇന്റീരിയർ ആൻഡ് കൺസ്ട്രക്ഷൻ  കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..  അവിടെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലാണ്..!! “

Leave a Reply

Your email address will not be published. Required fields are marked *