ഓഫീസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്ന് ബോർഡ് മീറ്റിംഗ് ഉണ്ട് എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു..
അത് കൊണ്ട് ആണ് ഇന്ന് സാരിയിൽ തന്നെ വരാം എന്നൊരു തീരുമാനം..!!
കഴിഞ്ഞ ഒരാഴ്ച താൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരിക്കൽ പോലും ശിവയുടെ ഭാഗത്തുനിന്നും തനിക്ക് ഒരു കോളോ മെസ്സേജോ പോലും വന്നിരുന്നില്ല..!!
‘ ശരിക്കും താൻ പ്രൈവസി ആവശ്യപ്പെട്ടപ്പോൾ ശിവ നൽകിയ വാക്ക് പാലിച്ചതും നല്ല കുട്ടിയായി പെരുമാറിയതും ശരിക്കും അവൾക്ക് ശിവയോട് ഒരു ബഹുമാനം തോന്നാൻ ഇടയാക്കിയിരുന്നു…’
അവൾ മറ്റു കാര്യങ്ങൾ മനഃപൂർവ്വം മറക്കാൻ ശ്രെമിച്ച് സ്കൂട്ടി ഓടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു..
ഏകദേശം 30 മിനിറ്റോളം വണ്ടി ഓടിച്ച് ഓഫീസിലേക്ക് വന്ന് കയറി നേരെ വാഷ് റൂമിലേക്ക് പോയി മുഖം കഴുകി വൃത്തിയായി..
മുടി ഒന്നുകൂടി നേരെ വച്ച് അവൾ തൻറെ തന്റെ ക്യാബിനിലേക്ക് നടന്നു..
ഒരാഴ്ചത്തെ ലീവ് എടുത്തതുകൊണ്ട് തന്നെ ചെയ്തു തീർക്കാനുള്ള കുറച്ച് അധികം ഫയലുകൾ അവിടെ ഉണ്ടായിരുന്നു അതിന് പുറമേ ലോഗിൻ ചെയ്യുമ്പോൾ വർക്ക് ഇമെയിലുകൾ വന്നു കിടപ്പുണ്ടാകും എന്നതും ഉറപ്പാണ്
കുറച്ചു ദിവസം കൂടി ഓഫീസിൽ വന്നതുകൊണ്ട് തന്നെ അവൾക്ക് ആദ്യം കുറച്ചു മടി തോന്നുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ കുറച്ചു സമയം അവൾ ഫോണിൽ കളിച്ചിരുന്നു.
ശിവ തന്നോട് കൃത്യമായ അകലം പാലിച്ചത് കൊണ്ടും അവൻറെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള പ്രോകോപനപരമായ പെരുമാറ്റമോ ഇടപെടലോ ഇല്ലാത്തത് കൊണ്ടും അവനെ ബ്ലോക്ക് ലിസ്റ്റിൽ നിന്നും മാറ്റാൻ സ്റ്റെല്ല തീരുമാനിച്ചിരുന്നു….