അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

” എന്തിന് ?? ”

ആ ചോദ്യത്തിന് ശിവ മറുപടി നൽകിയില്ല. അവൻ കഫെറ്റീരിയയിലെ സൈഡ് ഗ്ലാസ്സിൽ  കൂടി പുറത്തേക്ക് നോക്കി കൊണ്ടിരുന്നു….

”  ശിവ എന്തിനാണ് എന്നെ പ്രോജക്ടിൽ  നിന്നും  മാറ്റിയത്..?? ”

” നിന്നെ പ്രോജക്ടിൽ  നിന്നും അല്ല മാറ്റിയത് എൻറെ സമീപത്തുനിന്നും ആണ്  മാറ്റിയത്… നീ കൂടെയുള്ളപ്പോൾ എനിക്ക് മറ്റൊന്നിലും  ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല പെണ്ണെ  നീ അടുത്തുള്ള ഓരോ നിമിഷവും ഞാൻ നിന്നെ അറിയാതെ പ്രണയിച്ചു പോകുന്നു…!! ”

ശിവ ഒന്ന് നിർത്തി സംഘർഷത്തൊടെ  അവന്റെ കൈകൾ കൂട്ടി തിരുമ്മി ..

” പെണ്ണേ..നീ പറഞ്ഞ എല്ലാ കാര്യങ്ങളെയും ബഹുമാനിച്ചുകൊണ്ടുതന്നെ നിൻറെ പ്രൈവസിയും കുടുംബ ജീവിതത്തെയും കൺമുന്നിൽ കണ്ടു കൊണ്ട് തന്നെ ഞാൻ പറയുകയാണ്  ഞാൻ നിന്നെ  സ്നേഹിച്ചു  പോകും..  എനിക്ക് കഴിയില്ല ഇങ്ങനെ…. !!!!!! ”

ശിവ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു  തീർത്തതും സ്റ്റെല്ലക്ക് ഉള്ളിൽ നിന്നും ഒരു തരിപ്പ് ഉയർന്ന് വന്ന് നെഞ്ചിൽ എത്തി നില്കുന്നത് അവൾ അറിഞ്ഞു…

കൈ കാലുകൾ അടക്കം ശരീരം അടിമുടി വിറക്കുന്നു.. അതി സങ്കീർണ്ണമായ ഒരു  വികാരം മനസ്സിനെയും ശരീരത്തെയും ഒരു പോലെ നിയന്ത്രിക്കുന്നു….!!

”  ഇതു മാത്രമാണ് എനിക്കൊരു പോംവഴിയായി തോന്നിയത്.. പക്ഷെ അപ്പോൾ ഞാൻ ആഗ്രഹിച്ചത് പോലെയല്ല  നീ എന്നെ മനസിലാക്കിയത്…!! ”

അവൻ പറഞ്ഞു അവസാനിപ്പിച്ചു അവൾക്ക്  തിരിഞ്ഞു ഇരുന്നു..

”  ശിവാ… ഞാൻ എന്റെ ദൈവമേ..!! ”

വീഴാതിരിക്കാൻ എന്ന പോലെ അവൾ സൈഡിലെ ടേബിളിൽ കൈ കൊണ്ട് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *