ഫോൺ വച്ചതിനു ശേഷം ഞാൻ അകത്തേക്ക് പോയി.
“ഡാ എങ്ങനെയുണ്ട് മെറിൻ ചേച്ചി”
“നല്ല ലുക്ക് അല്ലേ” പിന്നെയും പ്രതീക്ഷിക്കാതെ എന്റെ വായിൽ നിന്ന് ചാടി.
“ഡാ.. നീ കൊള്ളാലോ.” അവൾ എന്നെ അടിക്കാൻ വന്നു.
“ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… ചേച്ചിയും സാറ മോളും എല്ലാം നല്ല കമ്പനി ആണ്. ഇന്ന് വൈകുന്നേരം പരിചയപ്പെട്ട ആളുകൾ ആണെന്ന് പറയില്ല.അത്രയും അടുപ്പം എന്നോട് കാണിക്കുന്നുണ്ട്”
ഞാൻ മനസ്സിൽ ഉള്ളത് അതെ പോലെ തന്നെ പറഞ്ഞു.
“ഇതിപ്പോ എന്റെ അനിയൻ ആയത് കൊണ്ട് ആണ്. ഞാൻ അങ്ങനെ ഒരു നല്ല ഇമേജ് ആണ് നിനക്ക് എല്ലായിടത്തും ഉണ്ടാക്കി വച്ചിരിക്കുന്നത്. അല്ലാതെ ഇവിടെ ആരും ആയി ആ ചേച്ചിക്ക് ഓവർ കമ്പനി ഇല്ലാ.”
അവൾ വലിയ കാര്യം പോലെ പറഞ്ഞു.
“ ഇനി എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ തന്നെ കള്ളം ഒന്നും അല്ലല്ലോ.. എല്ലാം സത്യം തന്നെ അല്ലേ. ഡീസന്റ് പയ്യൻ അല്ലേ ഞാൻ” ടീവി ഓൺ ചെയ്തുകൊണ്ട് അതും പറഞ്ഞു ഞാൻ അവിടെ ഇരുന്നു.
“ നിലവിൽ എന്റെ അനിയൻ ഒക്കെ ആണ്. എന്തെങ്കിലും കുരുത്തക്കേട് വന്നാൽ അപ്പൊ നിന്റെ തല ഞാൻ വെട്ടും”അവൾ റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു.
“ ടീവി ൽ കുറച്ചു നേരം ന്യൂസ് കണ്ടുകൊണ്ടു കിടന്നപ്പോൾ എനിക്ക് ഉറക്കം വന്നു. പിന്നെ ഓഫ് ചെയ്തു റൂമിൽ പോയി കിടന്നു.
പക്ഷെ കിടന്നപ്പോൾ ഉറക്കവും പോയി.
വെറുതെ ഫോൺ എടുത്ത് പാട്ടും കേട്ടു കിടന്നു.
അപ്പോഴാണ് ഇന്ന് എടുത്ത ഫോട്ടോ കണ്ടത്. പിന്നെ അതെല്ലാം നോക്കി കിടന്നു .
എനിക്ക് മെറിൻ എന്ന ആ മാലാഖയോട് ഒരു വല്ലാത്ത അടുപ്പം മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് അണ്. അവരുടെ പ്രെസെൻസ് ഇന്ന് അത്രത്തോളം എന്നെ ഹാപ്പി ആക്കിയിരുന്നു.
പിന്നെ ആ ഫോട്ടോ എല്ലാം മെറിൻ ചേച്ചിക്ക് അയച്ചു.
5 മിനിട്ട് കഴിഞ്ഞപ്പോൾ തിരികെ മെസ്സേജ് വന്നു.
“നീ ഉറങ്ങിയില്ലേ..”
“ഇല്ല. ഉറങ്ങുന്ന ടൈം ആയിട്ടില്ല.” ഞാൻ പറഞ്ഞു.
“എന്നാൽ വേഗം ഉറങ്ങാൻ നോക്ക്”
ചേച്ചി അതുപറഞ്ഞു 2 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു ഞാൻ ഇന്നു വാങ്ങിയ രണ്ടു ഷർട്ടും ഇട്ടു നിൽക്കുന്ന ഫോട്ടോ അയച്ചു.