ഈ സമയം എല്ലാം ഞാനും സാറ മോളും ട്രോളിയും പിടിച്ചു അവരുടെ പുറകെ നടന്നു.ഒരു മണിക്കൂർ എടുത്തു പിന്നെയും എല്ലാം വാങ്ങി ഇറങ്ങാൻ .
അങ്ങനെ താഴെ പാർക്കിങ്ങിലേക്ക് ഇറങ്ങി.
പിന്നെ നേരെ അവിടെ നിന്ന് എല്ലാം കാറിൽ എടുത്തു വച്ചിട്ട് ഫ്ലാറ്റിലേക്കു.
⚪⚪⚪⚪⚪
ഇന്ന് പോയത്തിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ആണ് സാറ മോൾ പുറകിൽ ഇരിക്കുന്നത്.
അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി.
എല്ലാവരും നല്ലപോലെ മടുത്തിരുന്നു.
എല്ലാവരും ബൈ പറഞ്ഞു പിരിഞ്ഞു. ഞാൻ ഫ്ലാറ്റിൽ കേറാൻ തുടങ്ങിയപ്പോൾ ആണ് മെറിൻ ചേച്ചി എന്നെ അങ്ങോട്ടേക്ക് വിളിച്ചത്.
“നിന്റെ നമ്പർ പറഞ്ഞെ.”
ഞാൻ എന്റെ നമ്പർ കൊടുത്തു.
“ചേച്ചി എന്റെ ഫോണിലേക്കു കാൾ ചെയ്തു”.
“ ഇതാണ് എന്റെ നമ്പർ. പിന്നെ നാളെ രാവിലെ കഴിക്കാൻ ഇവിടെ വരണം. കൂടുതൽ ഫോർമാലിറ്റി ഒന്നും വേണ്ട. കേട്ടല്ലോ”
എന്റെ തോളിൽ ചെറിയ ഒരു തട്ടും തന്നു ചേച്ചി അകത്തേക്ക് കേറി.
“ഗുഡ് നൈറ്റ് “ ചേച്ചി അതും പറഞ്ഞു ഡോർ അടച്ചു.
തിരിച്ചു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ തിരികെ ഫ്ലാറ്റിൽ വന്നു.
⚪⚪⚪⚪
എന്റെ ചേച്ചി അപ്പോൾ അവിടെ എന്റെ അളിയനെയും വിളിച്ചുകൊണ്ടു ഇരുപ്പ് ആണ്. ഞാൻ അൽപ്പം നേരം ബാൽക്കണിയിൽ ചെന്ന് പുറത്തേക്കു നോക്കി നിന്ന്.
6 മണിക്കൂർ മുൻപ് കണ്ടവർ എല്ലാം എനിക്ക് കുറെ വർഷങ്ങൾ ആയിട്ട് അറിയാവുന്നവർ പോലെ ആണ് ഇപ്പോൾ . ഈ നഗരം എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ട്.
അങ്ങനെ ഓരോന്നും ആലോചിച്ചു നിന്നപ്പോൾ ആണ് സുഹാനയുടെ കാൾ.
“ഹലോ ചേട്ടാ. ഉറങ്ങിയോ”
“ഇല്ല നിന്റെ കാൾ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു ” ഞാൻ വെറുതെ പറഞ്ഞു.പിന്നെ ചിരിച്ചപ്പോൾ അവൾക്കു ഞാൻ ചുമ്മാ പറഞ്ഞത് മനസ്സിലായി
“അതല്ലാ.. ലൊക്കേഷൻ ഞാൻ ഇപ്പോൾ അയച്ചിട്ടുണ്ട്. നാളെ അവിടെ വന്നാൽ മതിട്ടോ.. വേറെ തിരക്ക് ഒന്നും നാളെ ഇല്ലല്ലോ അല്ലെ.?”
അപ്പോഴേക്കും അവളുടെ മെസ്സേജ് വന്നു. ലൊക്കേഷൻ തന്നതാണ്. അവൾ.
“ഇല്ലാ. നാളെ കാണാം. നിനക്ക് എപ്പോഴാണ് തിരികെ പോകേണ്ടത്. വേഗം ചെല്ലണോ?”
“ഏയ് എനിക്ക് ഇവിടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ലാ. ചേട്ടന് തിരക്ക് ഇല്ലെങ്കിൽ നമുക്ക് കുറച്ചു ഫുഡ് സ്പോട്ടുകളിൽ എല്ലാം പോകാം. ഞാൻ ട്രൈ ചെയ്തു അടിപൊളി എന്ന് തോന്നിയ സ്ഥലങ്ങൾ ആണ് എല്ലാം .”
അവൾ അത് പറഞ്ഞതും എന്നെ ചേച്ചി അകത്തേക്ക് വിളിച്ചു.
“ഒക്കെ പോയേക്കാം. ഞാൻ നാളെ ഈവെനിംഗ് വിളിക്കാം. എന്റെ ചേച്ചി വിളിക്കുന്നുണ്ട്. ഗുഡ് നൈറ്റ്” ഇനിയും സംസാരിച്ചു ഓവർ ആക്കണ്ട എന്ന് എനിക്ക് തോന്നി.
“ഗുഡ് നൈറ്റ് ചേട്ടാ. നാളെ കാണാം”