“ആ. അത് സാരമില്ല. നീ ഇനി നമ്മൾ കാണുമ്പോൾ ട്രീറ്റ് തന്നാൽ മതി.” തമാശ പോലെ ഞാനും പറഞ്ഞു.
“എന്നാൽ നാളെ ട്രീറ്റ് തരട്ടെ?” അവളുടെ അടുത്ത ചോദ്യം.
“ചേട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലാ. എന്റെ സ്റ്റേജ് ഫിയറും ആവശ്യം ഇല്ലാത്ത പാടാൻ പറഞ്ഞാൽ ഉള്ള മടിയും പേടിയും എല്ലാം മാറ്റിയത് ചേട്ടൻ അന്ന് തന്ന സപ്പോർട്ട് ആണ്. പിന്നെ കോളേജിൽ ഒക്കെ ഞാൻ കേറാത്ത പ്രോഗ്രാംസ് ഇല്ലാ. എല്ലാവരോടും ഞാൻ എന്റെ സീനിയർ ചേട്ടന്റെ കഥയും പറഞ്ഞിട്ടുണ്ട്” അവൾ വലിയ കാര്യം പോലെ ഞാൻ അന്ന് ചെയ്തതൊക്കെ ഓർത്തു പറഞ്ഞു.
“അതൊക്കെ നിന്റെ കഴിവല്ലേ. ഏതായാലും ഇപ്പോൾ ട്രീറ്റ് ഒന്നും വേണ്ട, ഇനി എന്നെങ്കിലും കാണുമ്പോൾ ആകാം” ഞാൻ വെറുതെ അവളെകൊണ്ട് ട്രീറ്റ് ചെയ്യിപ്പിക്കണ്ട എന്ന തോന്നലിൽ പറഞ്ഞു.
“ട്രീറ്റ് വേണ്ടെങ്കിൽ വേണ്ട.. പക്ഷെ നാളെ ഒന്ന് കാണാൻ പറ്റുമോ” അവൾ വിടുന്ന ലക്ഷണം ഇല്ലാ.
പക്ഷെ അവളുടെ കമ്പനി എനിക്ക് അവോയ്ഡ് ചെയ്യുവാനും തോന്നിയില്ല.
“നാളെ എപ്പോഴാകാണേണ്ടത്.” എന്റെ ഈ ചോദ്യം കാത്തിരുന്നത് പോലെ അവളുടെ അടുത്ത ഉത്തരം വേഗം തന്നെ വന്നു.
“ഞാൻ 7 മണി മുതൽ ഈവെനിംഗ് ഫ്രീ ആണ്. നമുക്ക് അപ്പോൾ കണ്ടാലോ?” അവൾ ആവേശത്തോടെ ഒരു വോയിസ് അയച്ചു.
“ഒക്കെ. കാണാം.ഞാൻ എവിടെ വരണം.” അവളെ അങ്ങോട്ട് പോയി കാണാം എന്നുള്ള പ്ലാൻ ആണ് എനിക്ക് തോന്നിയത്.
“എന്റെ സ്റ്റേ കാക്കനാട് തന്നെ ആണ്. ഞാൻ ലൊക്കേഷൻ അയക്കാം. അങ്ങോട്ടേക്ക് വരാമോ. എന്നിട്ട് നമുക്ക് എവിടെയെങ്കിലും പോയി ഫുഡും അടിച്ചു നയിറ്റ് എന്നെ തിരികെ ഡ്രോപ്പ് ചെയ്താൽ മതി.” അവളുടെ മറുപടി കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.