പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് കണ്ടുകഴിഞ്ഞോ എന്നുള്ള ഭാവത്തിൽ ചെറിയ ചിരിയോടു കൂടി നോക്കി നിൽക്കുന്നുണ്ട്.
അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു. അവരു രണ്ടുപേരും അപ്പോൾ ലിഫ്റ്റിൽ നിന്ന് ഞങ്ങൾക്ക് മുകളിലേക്കു പോകുന്ന വഴിക്കു ടാറ്റാ തരുന്നുണ്ട്.. എന്നിട്ട് മുകളിലേക്കു വാ എന്ന് ആക്ഷനും കാണിച്ചു..
ലിഫ്റ്റ് കേറാൻ നിന്നപ്പോൾ അവിടെ നല്ല തിരക്ക്. പിന്നെയും ഞങ്ങൾ എസ്‌കലേറ്ററിൽ കേറാൻ തന്നെ തീരുമാനിച്ചു.
ഈ തവണ ചേച്ചി കൈ തരുന്നതിനു മുൻപ് തന്നെ ഞാൻ കൈനീട്ടി.. അപ്പോൾ തന്നെ ചേച്ചിയും എന്റെ കയ്യിൽ പിടിച്ചു കേറിനിന്നു. എങ്കിലും ഞാൻ കൈ വിട്ടില്ല. മുകളിലേക്കു എത്തിയിട്ട് ആണ് വിട്ടത്. പിന്നീട് ഒരു നില കൂടി ഉണ്ട്. ഫുഡ് കോർട്ട് ആൻഡ് പ്ലേ ഏരിയ എത്താൻ വീണ്ടും ഇങ്ങനെ തന്നെ.
പക്ഷെ ഈ പ്രാവശ്യം കൈ നീട്ടാതെ തന്നെ ഞാൻ ചേച്ചിയുടെ ഇടം കൈ താഴെ നിന്ന് തന്നെ എന്റെ വലം കയ്യാൽ പിടിച്ചു.
“ അപ്പൊ എന്നെ ഒന്ന് നോക്കിയെങ്കിലും ചിരിച്ചുകൊണ്ട് ചേച്ചി കൈ പിടിച്ചു കേറി നിന്നു.”
മുകളിൽ എത്തിയപ്പോൾ കൈ വിട്ടു ഞങ്ങൾ അവരെ നോക്കി നടന്നു.
അവിടെയും എല്ലാവരുടെയും ശ്രദ്ധ മെറിൻ ചേച്ചിയിൽ തന്നെ ആണ്. ഒരു പ്രേത്യേക ഭംഗി ആണ് അവർക്കു. വളരെ ഇലഗൻറ് ആയ ഒരു റോയൽ ലൂക്കും.
ഫോൺ എടുത്ത് എന്റെ ചേച്ചിയെ വിളിക്കാൻ തുടങ്ങിയപ്പോൾ മെറിൻ ചേച്ചി എന്നെ വിളിച്ചു.
“ഡാ അവർ അവിടെ ഉണ്ടാകും. ഞങ്ങൾ ഇടയ്ക്കു വരുന്നതാണ്”
ഗെയിംസ് സെക്ഷനിലേക്ക് നടന്നുകൊണ്ട് ചേച്ചി എന്നെ വിളിച്ചു.
ഞങ്ങൾ അവിടെ എത്തിയപ്പോൾ രണ്ടുപേരും നല്ല എൻജോയ് ചെയ്തു കാർ ഓടിക്കുന്നുണ്ട്.
ഞാൻ കുറച്ചു നേരം മാറിനിന്നു എല്ലാം കണ്ടു.
അവർ മൂന്നു പേരും നല്ല സന്തോഷത്തിൽ ആണ്.
ഞാൻ ഫോൺ എടുത്ത് അവരുടെ കുറച്ചു ഫോട്ടോസ് എടുത്ത്.പിന്നെ അവരെ വിളിച്ചു പോസ് ചെയ്യാനും പറഞ്ഞുകൊണ്ട് വേറെയും എടുത്തു.
പിന്നെയും ഫോൺ നോക്കി അവിടെ ഇരുന്നു.
സമയം ഇപ്പോൾ 8.45 ആയിട്ടുണ്ട്.
അപ്പോഴാണ് ഇൻസ്റ്റയിൽ ഒരു “ഹായ്” വന്നത്
നോക്കിയപ്പോൾ സുഹാന ആണ്.
ഞാൻ അവൾക്കു തിരിച്ചൊരു ഹായ് കൊടുത്തു.
നോക്കിയപ്പോൾ ഞാൻ അവളെ ഫോളോ ചെയ്യുന്നില്ല. പ്രൈവറ്റ് അക്കൗണ്ട് ആണ്. ഞാൻ ഒരു ഫോളോ റിക്വസ്റ്റ് അയച്ചു. അപ്പോൾ തന്നെ അവൾ അത് അക്‌സെപ്റ്റും ചെയ്തു.
“ചേട്ടാ. ഇന്ന് ശെരിക്കും ഫ്രണ്ട് വന്നിട്ട് തന്നെ ആണോ പോയത്, ഞങ്ങളുടെ കൂടെ ഇരിക്കാൻ മടി ആയതുകൊണ്ട് അല്ലെ?”
അവൾ ആദ്യം തന്നെ കാര്യം ചോദിച്ചു.
“അതെ. ഫ്രണ്ട് വന്നത് കൊണ്ട് അല്ല.” സത്യം പറയാൻ തന്നെ ആണ് എനിക്ക് തോന്നിയത് .
“എനിക്ക് അറിയാമായിരുന്നു.. അത് തന്നെ ആണെന്ന്. കാരണം”
അവൾ ഒരു സാഡ് സ്മൈലി അയച്ചു.
“നീ, നിന്റെ ഫ്രണ്ട്സിനു ചെലവ് ചെയ്യാൻ കൊണ്ട് വന്നപ്പോൾ ഞാൻ എങ്ങനെയാ ഇടയ്ക്കു കേറുന്നത്. അത് ശെരിയാവില്ല”
ഞാനും കാര്യം പറഞ്ഞു.
“അതൊന്നും കുഴപ്പം ഇല്ലായിരുന്നു.എന്റെ കൂടെ ഉള്ളവരിൽ ഏറ്റവും നല്ല ഫ്രണ്ട്‌സ് ആണ് അവർ.” ചേട്ടനും കൂടി ഉണ്ടായിരുന്നേൽ അവർക്കു ഒരു പ്രശ്നവും ഇല്ലായിരുന്നു.