പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Posted by

ആൾക്ക് ഇനി അത് തന്നെ മതി എന്നപോലെ ആണ് നിൽപ്പ് ഇട്ടു നോക്കിയപ്പോൾ എല്ലാം പെർഫെക്ട് ആയിരുന്നു.നല്ല ഒരു പിങ്ക് ഫ്രോക്ക് അതും നല്ല ഡിസൈൻ വർക്കുകളും പൂക്കളും എല്ലാം ആയിട്ട്.
പിന്നെ ചേച്ചി എന്നെ വിളിച്ചുകൊണ്ടു നേരെ പോയത് ജന്റ്സിന്റെ സെക്ഷനിലേക്കാണ്. എനിക്ക് ഡ്രസ്സ്‌ എടുക്കാൻ ആണെന്ന് ഉറപ്പാണ്.

പിന്നെ ഞാനും ഒന്നും പറഞ്ഞില്ല. അവൾക്കു ഇത് പണ്ടുമുതലേ പതിവാണ്. എല്ലാവരും കൂടി ഞങ്ങൾ നേരെ ഒരു ബ്രാൻഡ് ഷോപ്പിലേക്കു കേറി . ചേച്ചിയുടെ ഇഷ്ടത്തിന് എടുക്കുവാൻ വിട്ടുകൊടുത്തുകൊണ്ട് ഞാൻ വെറുതെ നോക്കി നിന്നു. മെറിൻ ചേച്ചിയും അവളുടെ കൂടെ കൂടി നോക്കുന്നുണ്ട് . ആൾക്ക് എന്റെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ നല്ല ഇൻട്രസ്റ്റ് ആയിരുന്നു അപ്പോൾ . ആദ്യം അത് കണ്ടു ചെറിയ സന്തോഷം വന്നെങ്കിലും പിന്നെ ഒരു കാര്യം ഓർത്തപ്പോൾ അത് പെട്ടെന്ന് മാറി.
“ദൈവമേ.. ഇനി മരിച്ചുപോയ സഹോദരന്റെ സ്ഥാനത്തു ആണോ എന്നെ കാണുന്നത്”

വന്നത് മുതൽ മെറിൻ എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ കേറി ഇരിക്കുന്നുണ്ട് അത് പക്ഷെ ഒരു പ്രണയം ഒന്നും അല്ല.ചിലപ്പോൾ എന്നോടുള്ള പെരുമാറ്റം കൊണ്ടാകാം. അല്ലെങ്കിൽ ആ ലൂക്ക് കണ്ടു വീണതാകാം.
അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ നിന്നു
.
“ഡാ.നീ ഇത് ഇട്ടു നോക്കിക്കേ”
അഞ്ജലി ചേച്ചി ഒരു ഷർട്ട്‌ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ മെറിൻ ചേച്ചിയും ഒരെണ്ണം സെലക്ട്‌ ചെയ്ത് വച്ചിട്ടുണ്ട്. ഞാൻ അതിലേക്കു നോക്കി.
“നീ ആദ്യം അതുപോയി ഇട്ടു വാ. എന്നിട്ട് ഇതുകൂടി ഇടണം”മെറിൻ പറഞ്ഞു.
ഞാൻ ആദ്യം ചേച്ചി തന്നത് ഇട്ടു. ഇത് കറക്റ്റ് ആയിരിക്കുമെന്ന് എനിക്കു ഉറപ്പായിരുന്നു. ചേഞ്ച്‌ ചെയ്തു പുറത്തേക്കു വന്നപ്പോൾ ചേച്ചി സൂപ്പർ എന്ന് കാണിച്ചു. അപ്പോൾ മെറിൻ ചേച്ചി അടുത്ത് വന്നിട്ട് എന്റെ കയ്യിൽ ചേച്ചി സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ കൂടി തന്നു. എന്നിട്ട് അതിട്ടു വരുവാൻ പറഞ്ഞൂ..
ചേഞ്ച്‌ ചെയ്യാൻ പോയ എന്നെ വിളിച്ചിട്ടു ഞാൻ തിരിഞ്ഞപ്പോൾ ഒരു ഫോട്ടോ കൂടി എടുത്ത്.
“ ഇനി നീ ചേഞ്ച്‌ ചെയ്തു വാ എന്നും പറഞ്ഞൂ . പിന്നെ തിരികെ മോൾടെ അടുത്തേക്ക് പോയി.
“ഒരു ബ്ലൂ ഷയ്ഡ് ഉള്ള ഫോർമൽ ഷർട്ട്‌ ആണ് മെറിൻ ചേച്ചി എടുത്തിരുന്നത്.”
കണ്ടപ്പോൾ തന്നെ എനിക്ക് അതും ഇഷ്ടപ്പെട്ടു.
ഞാൻ വേഗം അതും മാറി വന്നു.
ഇറങ്ങി വന്ന എന്നെ കണ്ടതും
“ഡാ ഇത് ശെരിക്കും നിനക്ക് നല്ലപോലെ ചേരുന്നുണ്ട്.”
അഞ്ജലി ചേച്ചി പറഞ്ഞത്കേട്ടതും മോളോട് സംസാരിച്ചുകൊണ്ടിരുന്ന ചേച്ചി എന്നെ തല ഉയർത്തി നോക്കി.
പെട്ടന്ന് തന്നെ ആ മുഖത്തു നല്ലൊരു ചിരി തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്നു ഷർട്ടിന്റെ കോളർ എല്ലാം പിടിച്ചു നേരെ ആക്കി വെച്ചു. എന്നിട്ട് എന്നെ നിറുത്തി വീണ്ടും ഒരു ഫോട്ടോ എടുത്ത്..
എന്നിട്ട് ഒന്നും മിണ്ടാതെ നേരെ സെയിൽസിൽ നിൽക്കുന്ന പയ്യന്റെ അടുത്ത് ചെന്ന്. രണ്ടും പാക്ക് ചെയ്തോ എന്ന് പറഞ്ഞു.
പിന്നെ എന്റെ അടുത്ത് വന്നു. ഇതെന്റെ വക എന്ന് പറഞ്ഞു ഷോൾഡരിൽ ൽ ഒരു തട്ടും തന്നു.
അഞ്ജലി ചേച്ചി ഇതൊക്കെ കണ്ടു ചിരിച്ചത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
“ചേച്ചി. എന്തിനാ വെറുതെ എനിക്ക് എടുത്ത് തന്നത്”
ഞാൻ എന്റെ ചേച്ചിയോട് പതുക്കെ അവർ കേൾക്കാതെ ചോദിച്ചു.
“ഡാ അത് സാരമില്ല. നീ വേണമെങ്കിൽ പിന്നെ ചേച്ചിക്കും എടുത്തു കൊടുക്ക് ” അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *