“ഇനി കഴിക്കുമ്പോൾ ഞാൻ കൊടുക്കും” അവൾ പറഞ്ഞു.
“ഇനിയും നമ്മൾ ഇതുപോലെ കഴിക്കുന്നുണ്ടോ?” ഞാനും ചുമ്മാ ചോദിച്ചു.
“താല്പര്യം ഇല്ലെങ്കിൽ വേണ്ട” അവൾ പെട്ടെന്ന് മുഖം തിരിച്ചു.
“താല്പര്യം ഒന്നും കുഴപ്പം ഇല്ലാ, ഏതായാലും പരിചയത്തിൽ ഒരു ഡോക്ടർ കൂടി ഉള്ളത് നല്ലതല്ലേ”
ഞങ്ങളുടെ അങ്ങനെ സംസാരിച്ചുകൊണ്ട് ബി ബ്ലോക്കിൽ എത്തി.
ചേച്ചി അപ്പോഴും ഇറങ്ങിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഇന്നിനി വെയിറ്റ് ചെയ്യണ്ട എന്ന് ഞാനും തീരുമാനിച്ചു. പക്ഷെ നവ്യയോട് സംസാരിച്ചു ഇരുന്നപ്പോൾ കുറച്ചു നേരം കൂടി ഇരിക്കാം എന്നും ഒരു തോന്നൽ.
അവൾ പിന്നീട് എന്നെ കുറിച്ച് ഓരോന്ന് ചോദിച്ചു. അങ്ങനെ അങ്ങനെ ഗേൾ ഫ്രിണ്ട് ഉണ്ടോ എന്ന് വരെ എത്തി
“ഇതുവരെ ഇല്ലാ” ഞാൻ അവളുടെ ആ ചോദ്യത്തിന് മറുപടി പറഞ്ഞു.
“കള്ളം പറയല്ലേ. നിനക്ക് ഇതുവരെ ഇല്ലാതെ ഇരിക്കില്ലല്ലോ. ആരോടും നിനക്കും തോന്നിയിട്ടില്ലേ”
അത് കേട്ടപ്പോൾ പെട്ടെന്ന് മെറിൻ ചേച്ചിയുടെ മുഖം ആണ് എനിക്ക് ഓർമ വന്നത്.
“ഇല്ല. പിന്നെ നിന്നെ ഇപ്പോൾ അല്ലേ കണ്ടത്. ഇനി നോക്കാം”ഞാൻ വെറുതെ ഒരു ഡയലോഗ് അങ്ങ് ഇട്ടു.
“എന്നാ വാ. ഇപ്പൊ തന്നെ കറങ്ങാനും പോയേക്കാം”
അവൾ ചാടി എഴുന്നേറ്റു.
ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.
“ഞാൻ നെഞ്ചത്ത് കൈ വെച്ചു പറഞ്ഞു”
“നിനക്ക് പ്രണയം ഒന്നും ഇല്ലേ” എനിക്കും അത് അവളോട് ചോദിക്കണം എന്ന് തോന്നി.
“ഇല്ലെടാ. നീയും ഇപ്പോൾ അല്ലേ വന്നേ” അവളും അതെപോലെ തിരിച്ചു എനിക്കിട്ടും കൊട്ടി.
“ഒക്കെ എന്നാൽ വാ വണ്ടിയിൽ കേറിക്കോ ഇപ്പോൾ തന്നെ പോയേക്കാം” അവൾ പറഞ്ഞ പോലെ ഞാനും പറഞ്ഞു.