പപ്പീലിയോ പൊളൈറ്റസ് റോമുലസ് ക്രേമർ…
ചിത്രശലഭങ്ങൾക്കിടയിലെ ട്രാൻസ്ജെൻഡർ…
“ചിത്ര ശലഭങ്ങൾക്കിടയിലും ട്രാൻസ്ജെൻഡറോ?”
അന്ന് ക്ലാസ്സിൽ, പിന് നിരയിൽ നിന്നും ചോദിക്കുന്നത് കേട്ടു.
പ്രൊഫസ്സർ വിശദീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഏതോ രസികൻ അടക്കം പറയുന്നത് താൻ കേട്ടു:
“യെസ്, എ ചിക്ക് വിത്ത് എ ഡിക്ക്…”
പിന്നെ പിൻ നിരയിൽ നിന്നും കൂട്ടച്ചിരിയും.
പുഞ്ചിരിയോടെ ജെന്നിഫർ എഴുന്നേറ്റു.
റിമോട്ട് എടുത്ത് ടി വി ഓൺ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസിലേക്ക് സ്ക്രോൾ ചെയ്തു.
“വൈദ്യശാസ്ത്ര രംഗത്തെ അദ്‌ഭുതപ്പെടുത്തുന്ന ഒരു നേട്ടത്തെ പറ്റിയാണ് ഇനി പറയാനുള്ളത് ..”
രജനി വാര്യർ മയക്കുന്ന കണ്ണുകളോടെ വാർത്ത വായിക്കുന്നത് അവൾ കേട്ടു.
“ആസ്റ്റർ മെഡ്സിറ്റിയിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്റ്റർ ജെന്നിഫർ അലോഷ്യസ് നീണ്ട പത്ത് മണിക്കൂറുകൾക്ക് ശേഷം കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരം ഒരു സർജറി വിജയം കണ്ടത്…”
തുടർന്ന് പുഞ്ചിരിയോടെ നിൽക്കുന്ന തൻ്റെ ഫോട്ടോ.
പിന്നെ മീഡിയയയുടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറയുന്നതിന്റെ ഫൂട്ടേജ്….
ചുവരിൽ ഫ്രയിം ചെയ്ത വലിയ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ പോയി.
കഴിഞ്ഞ വർഷം അലക്സിനോടൊപ്പം മണാലിയിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ്.
അപ്പോഴാണ് അവൾ പെട്ടെന്ന് മറ്റൊരു കാര്യം ഓർത്തത്. തിടുക്കത്തിൽ അവൾ കിടക്കയുടെ സൈഡിൽ വെച്ച മൊബൈലിനു വേണ്ടി പരാതി.
“ഈശോയെ, പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ , അലക്സിൻറ്റെ …അഞ്ച് സാമിൻറ്റെ…”