അവളൊന്നും മിണ്ടിയില്ല.
“ഒരു പത്തോ പതിനഞ്ചോ മിനിറ്റത്തെ പരിപാടിയല്ല മോളെ! ഒന്ന് സമ്മതിക്കേടീ..”
“പിന്നെ പത്ത് മിനിറ്റ്!”
അവൾ കടുത്ത ഇഷ്ട്ടക്കേടോടെ പറഞ്ഞു.
“ഒരു മണിക്കൂറിൽ കൂടുതൽ ആകും,”
“ഒരു മണിക്കൂറോ? എന്നേത്തിന്?”
“അപ്പച്ചാ ആ കൊച്ച് യൂറോപ്പിലേക്ക് അല്ലെ പോകുന്നെ? ഞാൻ ചെക്കപ്പ് ചെയ്‌തു എന്തേലും ട്രബിൾ വന്ന എനിക്കെതിരെ ആക്ഷൻ ഉണ്ടാവും..നമ്മടെ നാട് പോലെയല്ല…പിഴവ് ഒന്നും ഇല്ലാതെ സർട്ടിഫൈ ചെയ്യണമെങ്കി ടൈം എടുത്ത് ചെയ്യണം.പ്രത്യേകിച്ചും ഒരു ട്രാൻസ്ജെൻഡർ ആകുമ്പം…അവരുടെ ജെനിറ്റൽ ഏരിയ റിപ്പോർട്ടിങ് പ്രത്യേകിച്ചും…”
അപ്പോൾ ഫ്രാൻസീസ് ചിരിക്കുന്നത് അവൾ കേട്ടു.
“അപ്പച്ചൻ ചിരിക്കുവാന്നോ? എന്നാ കേട്ടിട്ട്?”
“അല്ല അവളുടെ മുള്ളുന്ന സാധനം ഒക്കെ ശരിക്കും പരിശോധിക്കുന്ന കാര്യം ഓർത്തപ്പോൾ ചിരി വന്നതാടീ കൊച്ചെ…”
“അപ്പച്ചാ, ഈ ടൈമിൽ ജോക്കടിക്കല്ലേ…”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“എടീ മോളെ അപ്പച്ചൻ ചിരിച്ചൂന്നുള്ളത് നേരാ…”
ഫ്രാൻസീസ് തുടർന്ന് പറഞ്ഞു.
“എന്നാ അത് നിന്നെ കളിയാക്കീട്ടൊന്നുവല്ല കേട്ടോ…അപ്പൊ ആ കൊച്ചിനോട് വരാൻ പറയുവാ കേട്ടോ..”
“ആ പറ…”
അവൾ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
ഇതിൽഭേദം ഹോസ്പിറ്റലിൽ പോകുന്നതായിരുന്നു.
“ഒന്ന് ഹാപ്പിയായി പറയെടീ കൊച്ചെ..നീയെന്റെ ചക്കരയല്ലെടീ…”
“ഒന്ന് പോ അപ്പച്ചാ, ഞാൻ ഹാപ്പിയായി തന്നെയാ പറഞ്ഞെ! അപ്പച്ചന്റെ ഒരു പുന്നാരം!”
“അതെന്നാടീ, നീയെന്റെ അലക്സിന്റെ പെണ്ണല്ലേ? എന്‍റെ മോളല്ല്യോ നീ? എനിക്ക് നിന്നെ പുന്നാരിക്കത്തില്ലേ?”