“അപ്പച്ചന്റെ തൊടലും പിടുത്തവും ഈയിടെ ഇച്ചിരെ കൂടുതലാ ജെന്നീ..”
കഴിഞ്ഞയാഴ്ചയാണ് അലക്സിന്റെ ഏറ്റവും മൂത്ത സഹോദരൻ ജോസിന്റെ ഭാര്യ സെലിൻ ഫോണിലൂടെ പറഞ്ഞത്.
“കൂടുതൽ ആണേലും ചേച്ചി ശരിക്കും ചിരിച്ചോണ്ട് ആണല്ലോ പറയുന്നേ!”
താൻ അന്ന് സെലിനെ കളിയാക്കി.
“അപ്പച്ചനല്ലേടീ…”
സെലിൻ വീണ്ടും ചിരിക്കുന്നത് താൻ കേട്ടു.
“‘അമ്മ പോയിട്ട് കൊറേ ആയില്ലേ? ഓ! ഒന്ന് മേത്തു തൊട്ടെന്നു വെച്ചിപ്പം എന്നാ…അപ്പച്ചന് അന്നേരം സുഖവോ രസവോ എന്തേലും കിട്ടുന്നെങ്കി കിട്ടട്ടെന്നെ…”
അങ്ങനെയാണ് അവളന്ന് പറഞ്ഞത്
ജെന്നിഫർ ഫോണെടുത്തു.
“ആ എന്നാ അപ്പച്ചാ?”
“എടീ കൊച്ചെ നീ ബിസിയാണോ?”
“അല്ല, അപ്പച്ചൻ പറഞ്ഞോ,”
“എടീ നീ എനിക്കൊരു ഹെൽപ്പ് ചെയ്യണം,”
“ഹെൽപ്പോ? എന്നാ അപ്പച്ചാ?”
“എടീ എൻ്റെ ഒരു ഫ്രണ്ട് ഉണ്ട്. വല്യ ബാങ്ക് മാനേജരാ…”
വല്യ ബാങ്ക് മാനേജർ? അതെന്താണാവോ?
ജെന്നിഫർ അയാളുടെ അടുത്ത വാക്കുകൾ കാത്തു.
“അയാക്കൊരു മോളുണ്ട്…”
ഫ്രാൻസീസ് തുടർന്നു.
“മോളാണോന്ന് ചോദിച്ചാ മോളാ, എന്നാ മോനാണോന്ന് ചോദിച്ചാ മോനുവാ…”
“എന്നുവെച്ചാൽ?”
ജെന്നിഫറിന് മനസ്സിലായില്ല.
“എന്നുവെച്ചാൽ എന്നാ അപ്പച്ചാ? ട്രാൻസ്ജെൻഡർ ആണോ?”
“ആ, അതുതന്നെ…”
“ഓക്കേ..”
“എടീ ആ കൊച്ചിന് ഡെന്മാർക്കിൽ പോണം..അവിടെ എംബസീലോ യൂണിവേഴ്‌സിറ്റിലോ അവൾക്ക് ജോലി കിട്ടി…”
“ഹ്മ്മ്..”
“അവിടെയൊക്കെ റൂൾസ് ഭയങ്കര സ്ട്രിക്ട് അല്ലിയോ? എന്നാ നമ്മടെ നാട്ടിലെപ്പോലെ ഹിജഡകളോട് ആർക്കും ഒരു അലോഹ്യോമില്ല ,”
ഫ്രാൻസീസ് എങ്ങോട്ടാണ് പോകുന്നത് എന്ന് ജെന്നിഫറിന് മനസ്സിലായില്ല.