“യൂ ആർ സോ യങ് ഇനഫ് റ്റു ബി മൈ സൺ… എന്‍റെ മോനേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രേ നിങ്ങൾക്ക് കൂടുതലുള്ളൂ…”
അന്നങ്ങനെ പറഞ്ഞതൊക്കെ അയാൾ കേട്ടിരുന്നു. എങ്കിലും സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയില്ല. എപ്പോഴും ഗുഡ് നൈറ്റ്, ഗുഡ് മോണിങ് മെസേജുകൾ. ചാറ്റുകൾ. ചാറ്റുകൾക്ക് റിപ്ലൈ ഒന്നോ രണ്ടോ വാക്കുകളിൽ താൻ ഒതുക്കും. അയാൾ പക്ഷെ തുടർന്നുകൊണ്ടേയിരിക്കും..
ജെന്നിഫർ കോഫി കപ്പുമെടുത്ത് ഹാളിലേക്ക് വന്നു. തണുപ്പുണ്ട്. അൽപ്പം കഴിഞ്ഞ് കുളിച്ചാൽ മതി.
കഴിഞ്ഞാഴ്ച്ച മുഴുവൻ തന്നെ തിരക്കോട് തിരക്കായിരുന്നു.
ഏഴ് സർജറി. മെഡിക്കൽ കോൺഫറൻസുകൾ.
സത്യതിൽ സാമിനോടോ അലക്സിനോടൊ ശരിക്കൊന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.
ഹാളിലെത്തി പത്രങ്ങൾ ഓടിച്ചു നോക്കി. രണ്ട് പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. കൂടെ തൻ്റെ ഫോട്ടോയും.
അടുക്കളയിൽ കോഫിയുണ്ടാക്കുമ്പോൾ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല അറിയില്ലാത്തവർകൂടി വിളിച്ചു.
ആ ആലോചന മനസ്സിൽ നിന്നും പോകുന്നതിനു മുമ്പ് അവളുടെ ഫോൺ ശബ്ദിച്ചു.
അപ്പച്ചൻ. അലക്സിന്റെ അപ്പൻ.
കുറച്ച് മുമ്പ് വിളിച്ച് ഒരുപാട് പ്രശംസിച്ചതാണല്ലോ.
അപ്പോൾ വേറെ ആവശ്യത്തിനാണ്.
കളളത്തരവും കുസൃതിത്തരവും ഒരുപാടുള്ളയാളാണ് അപ്പച്ചൻ. മാളിയേക്കൽ ഫ്രാൻസീസ്. ‘അമ്മ തങ്ങളുടെ കല്യാണത്തിന് മുമ്പ് മരിച്ചു. കല്യാണതിനു ഒരു വർഷം മുമ്പ്. ക്യാൻസറായിരുന്നു. വീണ്ടും കല്യാണം കഴിക്കാൻ മക്കളടക്കമുള്ളയാളുകൾ പറഞ്ഞെങ്കിലും ഫ്രാൻസീസ് ചെവിക്കൊണ്ടില്ല. അലക്സിന് രണ്ട് ജ്യേഷ്ഠൻമാരാണുള്ളത് . ഒരാൾ കൃഷിയൊക്കെയായി കഴിയുന്നു. രണ്ടാമൻ ടൗണിൽ ഒരു ഷോപ്പിംഗ് മാൾ നടത്തുന്നു.