അത് നന്നായി അമ്മേ …. എല്ലാം ചെയ്തു വച്ച അമ്മയല്ലല്ലോ തെറ്റുകാരി .. ഒന്നുമറിയാത്ത ഞാനല്ലേ ചീത്തയായത് ..
അത് ഒരു വിധത്തിൽ നല്ലതാണ് മോളേ …. മോൾക്ക് ഇവനെ ഇഷ്ടക്കേടൊന്നും ഇല്ലെങ്കിൽ കൂടെ പൊയ്ക്കോ ഒരു ദോഷവും വരില്ല .. അവന് നിന്നെ ഇഷ്ടം ആണെന്ന് എനിക്കറിയാം..മാത്രമല്ല നിന്നെ കെട്ടിച്ചു വിടാനുള്ള പൈസയൊന്നും നിന്റെ അപ്പന്റെ കയ്യിലില്ല .
ഇതാണ് നിന്റെ ജീവിതം..
ഞാൻ ഒന്നും മിണ്ടിയില്ല അതുമായി പൊരുത്ത പ്പെടാൻ ഞാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.
പിന്നെ നീ കുറച്ചു മുൻപ് കണ്ടത് …… അത് ഒരു സ്വപ്നം പോലെ മറന്നുകളഞ്ഞേക്ക് ഇനി ഉണ്ടാകില്ല… ഉറപ്പ്…
എടാ ദിലീപേ …. നാളെ രെജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് വച്ചാൽ കൂട്ടുകാരെ വിളിച്ചു ചെയ്യാൻ നോക്ക് ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം .
ദിലീപേട്ടൻ ഫോൺ എടുത്തു ഡയൽ ചെയ്തു കൊണ്ട് വെളിയിലേക്ക് പോയി..
മോള് വിഷമിക്കുകയൊന്നും വേണ്ട അവന്റെ വീട്ടിലെ അവസ്ഥയൊക്കെ എനിക്കറിയാം … അവന് ആസ്മാരോഗിയായ അമ്മയും ചേട്ടത്തിയും മാത്രമാണുള്ളത് … അച്ഛൻ ഇവന്റെ ചെറുപ്പത്തിൽ മരിച്ചുപോയി.. ചേട്ടൻ നാല് കൊല്ലം മുൻപ് ഒരു ആക്സിഡന്റിൽ മരിച്ചു. ഒരു അനാഥപെണ്ണിനെയാണ് അവൻ സ്നേഹിച്ചു കെട്ടിയത് ബിൻസിയെന്നായിരുന്നു അവളുടെ പേര് അവൻ കെട്ടിക്കഴിഞ്ഞപ്പോൾ മായയെന്നാക്കി പോകാൻ ഒരു ഇടമില്ലാത്തതിനാൽ അവൾ ഇവിടെ തന്നെ നിൽക്കുന്നു . അവർ നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളും..
എല്ലാം കേട്ട് ഇത് എന്റെ വിധി എന്നുചിന്തിച്ചു ഞാൻ കട്ടിലിലേക്ക് കിടന്നു..