അപ്പൻ ഡോർ തുറന്ന് അകത്തേയ്ക്ക് വന്നു കൂടെ പള്ളികമ്മറ്റിക്കാർ രണ്ടു പേരും .
അപ്പൻ ദിലീപേട്ടന്റെ ഷർട്ടിൽ കയറി പിടിച്ചു .
എടാ പട്ടീ ഇറങ്ങെടാ എന്റെ വീട്ടിൽ നിന്നും
എന്റെ കൂടെ നടന്ന് സ്നേഹം കാണിച്ചത് എന്റെ മോളേ കണ്ടുകൊണ്ടായിരുന്നോടാ.. ചെറ്റേ..അപ്പൻ ചേട്ടനെ തലങ്ങും വിലങ്ങും തല്ലി അമ്മയും മറ്റുചേട്ടന്മാരും പിടിച്ചു മാറ്റാൻ ശ്രമിച്ചു .
എന്റെ ജോസേട്ടാ നിങ്ങൾ അവനെ ഇങ്ങനെ തല്ലിക്കൊല്ലല്ലേ … അടുത്ത പോംവഴി എന്താണെന്ന് ആലോചിക്ക് .
എന്ത് പോംവഴി … അവന്റെ കൂടെ അങ്ങ് ഇറക്കിവിട് ജാതിയും മതവും ഒന്നും നോക്കേണ്ട …. എല്ലാം കഴിഞ്ഞു നിക്കുവല്ലേ ഇനി എന്തു നോക്കാനാ … മറ്റൊരു ചേട്ടന്റെ കമന്റ് …
അതേ അതുതന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നത് ഇനി മറ്റൊരാൾക്ക് ഇവളെ കെട്ടിച്ചു കൊടുക്കാൻ എനിക്കാവില്ല ഇപ്പൊ തന്നെ ഇറങ്ങാൻ ഞാൻ പറയുന്നില്ല …. നാളെ നേരം വെളുക്കുമ്പോൾ രണ്ടെണ്ണത്തിനെയും ഇവിടെ കാണരുത്..
വല്ലാത്ത ദ്ദേഷ്യത്തോടെ അപ്പനും ചേട്ടന്മാരും ഇറങ്ങി പോയി.. ഞാൻ ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി ശിക്ഷിക്കപ്പെട്ടു.. എന്തുചെയ്യണമെന്നറിയാതെ ഞാൻ തളർന്നു കട്ടിലിലേക്കിരുന്നു .ഞാൻ ദിലീപേട്ടനെ നോക്കി … പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഭാവവ്യത്യാസവുമില്ലാതെ കൂളായിട്ട് ദിലീപേട്ടൻ നിൽക്കുന്നു ..
കുറച്ചു സമയം കഴിഞ്ഞു അമ്മ റൂമിലേക്ക് കേറി വന്നു എന്റെ അടുത്തിരുന്നു എന്നെ ചേർത്ത് പിടിച്ചു .
മോളേ പൊറുക്കനാകാത്ത തെറ്റാണ് അമ്മ ചെയ്തതെന്ന് എനിക്കറിയാം പറ്റിപ്പോയി… മോളെ ഞാൻ കരുവാക്കിയത് മനപ്പൂർവ്വം അല്ല …. അപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് .