(അപ്പൻ പള്ളിയിലേക്കുള്ള അച്ചാറും കറികളും ഉണ്ടാക്കിയാൽ സ്റ്റോർ റൂം പൂട്ടി താക്കോൽ സ്വന്തം മടിയിൽ സൂക്ഷിക്കുന്നത് പണ്ടുമുതലേ ഉള്ള ശീലം ആണ് )അമ്മ എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എന്റെ റൂമിൽ നിന്നും എണീറ്റ് ഹാളിൽ വന്നത് …
അപ്പോൾ അമ്മ പറഞ്ഞു .
മോളേ ….. ദിലീപേട്ടൻ സ്റ്റോർ റൂമിന്റെ താക്കോൽ വാങ്ങാൻ മറന്നു … ഒന്ന് വാങ്ങി വാ മോളേ …..
എനിക്ക് പെട്ടന്ന് ദേഷ്യം വന്നു
ഞാൻ : അങ്ങേര് അവിടെ നിന്നും അല്ലേ വന്നത് താക്കോൽ വാങ്ങാതെ എന്തുണ്ടാക്കാൻ വന്നതാ ..?
ദിലീപേട്ടൻ : സോറി മോളേ ഞാൻ മറന്നതാ ഇനി എനിക്ക് പോകാൻ വയ്യാത്തത് കൊണ്ട ഒന്ന് പോയി വാങ്ങി വാ മോളേ …
ഞാൻ : ശ്ശോ ഇതെന്തു കഷ്ടാ ചേട്ടാ ….. എനിക്ക് വയ്യ. ആ ആൾക്കൂട്ടത്തിലേക്ക് പോകാൻ …
മറിയക്കുട്ടി നിനക്ക് വളയും ചാന്തും ഒക്കെ വാങ്ങണ്ടേ . ഇന്നാ പൈസ …. ദിലീപേട്ടൻ 200 രൂപ നോട്ട് എന്റെ നേർക്ക് നീട്ടി …
അത് കണ്ടതും എന്റെ കണ്ണ് മഞ്ഞളിച്ചു .. പെരുന്നാളിന് ഒന്നും വാങ്ങാൻ കാശ്ശിയില്ലാതെ ഞാൻ വിഷമിക്കുകയായിരുന്നു…എങ്കിലും ഞാൻ അത് വാങ്ങാൻ മടിച്ചു പെട്ടന്ന് അമ്മ ആ പൈസ വാങ്ങി എന്റെ നേർക്ക് നീട്ടി ..
അമ്മ : മോളേ മറിയക്കുട്ടി … ചേട്ടൻ രാവിലെ മുതൽ ഓടി നടന്ന് വിഷമിച്ചതല്ലേ മോള് പോയി സ്റ്റോർ റൂമിന്റെ താക്കോലും വാങ്ങി …. ഈ പൈസക്ക് വളയും ചാന്തും വാങ്ങി പതിയെ വാ ….
അമ്മയുടെ നിർബന്ധ പ്രകാരം മനസ്സില്ല മനസ്സോടെ ഞാൻ പൈസയും വാങ്ങി നടന്നു .
വീട്ടിൽ നിന്നും ഒരു 300 മീറ്റർ ദൂരമുണ്ട് പള്ളിയിലേക്ക് . നല്ല വെട്ടമുള്ള വഴിയാണ് .